COVID 19KeralaLatest NewsNews

പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്തരിച്ചു

കൊല്‍ക്കത്ത • പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിസിസി) അധ്യക്ഷന്‍ സോമെൻ മിത്ര അന്തരിച്ചു. 78 വയസായിരുന്നു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുമായി മിത്രയെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സോമെന്‍ മിത്ര ഹൃദയാഘാതത്തെ തുടർന്ന് ജൂലൈ 30 ന് പുലർച്ചെ 1.30 ന് അന്തരിച്ചു. ഇദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു.

1972-2006 വരെ ബംഗാളിലെ ചൗരിംഗീ ജില്ലയിലെ സിയാൽദയിൽ നിന്ന് എം‌.എൽ.‌എയായിരുന്നു.

2009-ല്‍ ​തൃ​ണ​മൂ​ലി​ല്‍ ചേ​ര്‍​ന്ന് ഡ​യ​മ​ണ്ട് ഹാ​ര്‍​ബ​ര്‍ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. 2014-ലാ​ണ് സോ​മ​ന്‍ മി​ത്ര കോ​ണ്‍​ഗ്ര​സി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്.

ഭാര്യയും മകനുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button