Latest NewsIndiaInternational

പരസ്പരം സഹകരണമില്ലാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല, ഇരു രാജ്യങ്ങളെയും അത് വേദനിപ്പിക്കും; ഇന്ത്യയോട് വീണ്ടും ചൈന

നമ്മുടെ സമ്പദ്ഘടനകള്‍ പരസ്പരപൂരിതവും, പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും, പരസ്പരം ആശ്രയിക്കുന്നതുമാണ്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ കഴിഞ്ഞ മാസം ഉണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ വാണിജ്യബന്ധത്തില്‍ ഇന്ത്യ മാറ്റം വരുത്തുന്നതില്‍ മുന്നറിയിപ്പ് നല്‍കി ചൈന. സമ്പദ്‌ വ്യവസ്ഥയെ നിര്‍ബന്ധിതമായി വിച്ഛേദിക്കുന്നത് ഇരു രാജ്യങ്ങളെയും വേദനിപ്പിക്കുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി.നമ്മുടെ സമ്പദ്ഘടനകള്‍ പരസ്പരപൂരിതവും, പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതും, പരസ്പരം ആശ്രയിക്കുന്നതുമാണ്.

നിര്‍ബന്ധപൂര്‍വം സമ്പദ്ഘടനകളെ വിച്ഛേദിക്കാനുളള ശ്രമം ഈ പ്രവണതയ്ക്ക് എതിരാണ്. അത് നഷ്ടമെന്ന പരിണിത ഫലത്തിലേക്ക് നയിക്കും.’- അംബാസഡര്‍ ട്വീറ്റ് ചെയ്തു.പരസ്പരം സഹകരണമില്ലാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ഇന്ത്യയിലെ ചൈനിസ് അംബാസഡര്‍ സണ്‍ വെയ്‌ദോങ് പറഞ്ഞു.

കേരളത്തിലെയും കാശ്‌മീരിലെയും തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ടുകള്‍ നല്‍കുന്നത് തുര്‍ക്കി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തിലൂടെ ഒരുമിച്ച്‌ നേട്ടമുണ്ടാക്കുന്നതിനെയാണ് ചൈന പിന്തുണയ്ക്കുന്നതെന്നും, ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രം ലാഭമുണ്ടാകുന്ന രീതിയെ എതിര്‍ക്കുന്നുവെന്നും സണ്‍ വെയ്‌ദോങ് വ്യക്തമാക്കി. ചൈനീസ് അപ്പുകള്‍ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button