Latest NewsNewsIndia

ചൈനീസ് ആപ്പുകൾക്കെതിരെ വീണ്ടും കേന്ദ്രസർക്കാർ നടപടി: 232 ബെറ്റിങ്, ലോണ്‍ ആപ്പുകൾ കൂടി നിരോധിച്ചു

ഡൽഹി: ചൈനീസ് ആപ്പുകൾക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. 232 ആപ്പുകൾ കൂടി നിരോധിച്ചു. 138 ബെറ്റിങ് ആപ്പുകളും 94 വായ്പ ആപ്പുകളുമാണ് നിരോധിച്ചത്. ആപ്പുകളില്‍ നിന്നും പണം വായ്പയെടുത്തവര്‍ ജീവനൊടുക്കുന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫോർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് നടപടി. നിലവിൽ ആപ്പുകളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായ ആപ്പുകൾക്കാണ് നിരോധനം. ഐടി നിയമത്തിലെ സെക്ഷൻ 69 പ്രകാരമാണ് ഈ ആപ്പുകൾ നിരോധിച്ചിരിക്കുന്നത്. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ജനജീവിതം വേഗത്തിലാക്കാന്‍ ‘വന്ദേ മെട്രോ’ കൊണ്ടുവരണം, പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു: റെയില്‍വേ മന്ത്രി

ലോൺ ആപ്പുകളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാനാതെ തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ നിരവധി പേർ ആത്മഹത്യ ചെയ്യുന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്നു സംസ്ഥാനങ്ങളിലുമായി 17 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെറ്റിങ്, ലോൺ ആപ്പുകൾ നിരോധിക്കാൻ തീരുമാനമെടുത്തിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button