KeralaLatest NewsNews

പ്രവാസികള്‍ക്ക് ആശ്വാസവാർത്ത: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഇന്ന് മുതല്‍ വിമാന സര്‍വീസുകള്‍: അറിഞ്ഞിരിക്കേണ്ട ചില നിർദേശങ്ങൾ

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഇന്ന് മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. സര്‍വീസുകളുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതായും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി വന്ദേ ഭാരത് മിഷന്റെ ഭാഗമായി പോകുന്ന വിമാനങ്ങളിലാണ് പ്രവാസികൾക്ക് തിരിച്ച് പോകാനാകുക. യുഎഇയിലെ താമസ വിസയുള്ളവരില്‍ ഐ.സി.എയുടെയോ യുഎഇ താമസകാര്യ വകുപ്പിന്റെയോ പ്രത്യേക അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമാണ് വിമാന ടിക്കറ്റുകളെടുത്ത് യാത്ര ചെയ്യാന്‍ അവസരമുള്ളത്. സര്‍ക്കാര്‍ അംഗീകൃത ലബോറട്ടറികളില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടും ഹാജരാക്കിയാൽ മാത്രമേ യാത്ര ചെയ്യാനാകൂ. കാലാവധി കഴിഞ്ഞ അനുമതികളുമായി യാത്ര ചെയ്യാന്‍ ശ്രമിക്കരുതെന്നും അത്തരം യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

Read also: കോവിഡ് പരിശോധനയ്ക്കായി യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്തു: ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം

യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെയുള്ള കൊവിഡ് പരിശോധനാ റിപ്പോര്‍ട്ടുകളാണ് ഹാജരാക്കേണ്ടത്. റിപ്പോര്‍ട്ടിന്റെ പ്രിന്റ് ചെയ്ത പകര്‍പ്പ് ഹാജരാക്കണം. 12 വയസില്‍ താഴെയുള്ളവര്‍ക്ക് അബുദാബിയിലേക്കും ഷാര്‍ജയിലേക്കും പോകാന്‍ ഇപ്പോള്‍ കൊവിഡ് പരിശോധനാ ഫലം ആവശ്യമില്ല. പാസ്‍പോര്‍ട്ടില്‍ വിസ സ്റ്റാമ്പ് ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമേ ഇപ്പോള്‍ യാത്ര ചെയ്യാനാവൂ. ടിക്കറ്റുകള്‍ ബുക്ക് ചെയ്താല്‍ അവ റദ്ദാക്കാനുമാകില്ലെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button