COVID 19KeralaLatest NewsNews

മദ്യത്തിന് പകരം ശീതള പാനീയത്തില്‍ സാനിറ്റൈസര്‍ കലര്‍ത്തി കുടിച്ചു : 9 പേര്‍ക്ക് ദാരുണാന്ത്യം

അമരാവതി • ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് ഒന്‍പത് പേര്‍ മരിച്ചതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി ആളുകൾ വെള്ളവും ശീതളപാനീയങ്ങളും കലർത്തി സാനിറ്റൈസർ കഴിച്ചുവരികയായിരുന്നുവെന്ന് പ്രകാശം ജില്ലാ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് കൌശല്‍ പറഞ്ഞു. സാനിറ്റൈസറില്‍ മറ്റേതെങ്കിലും വിഷ വസ്തുക്കള്‍ കലര്‍ന്നിട്ടുണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് എസ്.പി പറഞ്ഞു.
കഴിഞ്ഞ പത്തു ദിവസമായി ഇവർ സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടെന്ന് അവരുടെ കുടുംബാംഗങ്ങൾ പറയുന്നു. പ്രദേശത്ത് വിൽക്കുന്ന സാനിറ്റൈസർ സ്റ്റോക്കുകൾ പരിശോധനയ്ക്കായി അയയ്ക്കുകയാണെന്നും എസ്പി കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് കേസുകളുടെ കുതിച്ചുചാട്ടം കാരണം പ്രദേശം ലോക്ക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. അതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മദ്യവിൽപ്പനകളും അടച്ചിരിക്കുകയാണ്.

ഇതോടെ, നിയമവിരുദ്ധമായി വാറ്റിയെടുത്ത ചാരായത്തിന് പുറമേ , മദ്യത്തിന്റെ അംശം ഉള്ള സാനിറ്റൈസറും അകത്താക്കാന്‍ പതിവ് മദ്യപാനികള്‍ തുടങ്ങി.

ഒരു ക്ഷേത്രത്തിനടുത്തുള്ള രണ്ട് ഭിക്ഷക്കാരാണ് വ്യാഴാഴ്ച രാത്രി ആദ്യം ഇരയായത്.

ഇവരിൽ ഒരാളെ സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരാൾ ദർസി ടൗണിലെ സർക്കാർ ആശുപത്രിയിൽ മരിച്ചു.

അബോധാവസ്ഥയിലായതിനെ തുടർന്ന് മൂന്നാമത്തെ വ്യക്തിയെ വ്യാഴാഴ്ച രാത്രി ദർസി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സാനിറ്റൈസർ കഴിച്ചതായി സംശയിക്കുന്ന ആറ് പേർ വെള്ളിയാഴ്ച രാവിലെ മരിച്ചു.

സാനിറ്റൈസർ കഴിച്ച് ആരോഗ്യാവസ്ഥ മോശമായ മറ്റ് രണ്ട് പേർ ഗ്രാമത്തിലെ വസതികളിൽ ചികിത്സയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button