Latest NewsKeralaNews

സ്വര്‍ണത്തിന് റെക്കോര്‍ഡ് വില ; പവന് 40,000 കടന്നു , 7 മാസത്തിനുള്ളില്‍ ഉയര്‍ന്നത് 10,400

തിരുവനന്തപുരം: സ്വര്‍ണവില ചരിത്രം കുറിച്ചു. സംസ്ഥാനത്ത് തുടര്‍ച്ചയായ ഒമ്പതാം ദിവസവും വില വര്‍ധിച്ചതോടെ സ്വര്‍ണ വില പവന് 40000 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 35 രൂപ ഉയര്‍ന്ന് 5000 രൂപയായി.അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില സ്ഥിരതയാര്‍ജിച്ചു. 1,958.99 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ 7 മാസത്തിനുള്ളില്‍ സ്വര്‍ണവില പവന് 10,400 രൂപയാണ് ഉയര്‍ന്നത് അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. 14 ദിവസം കൊണ്ട് പവന് 3700 രൂപയോളമാണ് വര്‍ധിച്ചത്. കഴിഞ്ഞ ജൂലൈ ആറിന് സ്വര്‍ണവില കുറഞ്ഞിരുന്നു. പവന് 35,800 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണുണ്ടായത്.

ഡോളറിന്റെ മൂല്യം ഇടിഞ്ഞതും അമേരിക്ക- ചൈന ബന്ധം വഷളായതും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button