COVID 19Latest NewsNewsIndia

കൃത്യമായ ചികിത്സ നിഷേധിച്ചു ; കോവിഡ് ബാധിതനായ ഡോക്ടര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചു

മധുര: സര്‍ക്കാര്‍ ആശുപത്രിയില്‍ കൃത്യമായ ചികിത്സ ലഭിക്കാതെ കോവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു. കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് കോവിഡ് വാര്‍ഡില്‍ നിന്ന് തിങ്കളാഴ്ച ഡോക്ടര്‍ സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നു. തമിഴ്‌നാട്ടിലെ മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലെ അധികൃതര്‍ക്കെതിരെയാണ് ഗുരുതര ആരോപണം വന്നിരിക്കുന്നത്. കടുത്ത ശ്വാസതടസം ഉണ്ടായിട്ടും ഐസിയുവിലേക്ക് പോലും മാറ്റിയില്ലെന്ന് ഡോക്ടറുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ഡോക്ടര്‍ ശാന്തിലാലിന് ചികിത്സ നിഷേധിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തമിഴ്‌നാട് ആരോഗ്യ വകുപ്പ് ആശുപത്രി അധികൃതരോട് വിശദീകരണം തേടി.

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതോടെ ഞായറാഴ്ചയാണ് മധുര രാജാപാളയത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ ശാന്തിലാലിനെ മധുര രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ എത്തിയ രോഗിയില്‍ നിന്നാണ് കോവിഡ് പകര്‍ന്നത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്ക് ശബ്ദ സന്ദേശമയച്ച് രണ്ട് ദിവസത്തിനകം ഡോക്ടര്‍ മരിച്ചു. കടുത്ത ശ്വാസതടസം ഉണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി അധികൃതര്‍ ഐസിയുവിലേക്ക് മാറ്റാന്‍ പോലും തയാറായില്ലെന്ന് ഡോക്ടറുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. കോവിഡ് ബാധിതര്‍ കൂടിയതോടെ മധുര സര്‍ക്കാര്‍ ആശുപത്രിയുടെ മരച്ചുവട്ടില്‍ രോഗികളെ കിടത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ നേത്തെ പുറത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button