News

കോവിഡ് വാക്‌സിന്‍ വര്‍ഷാവസാനത്തോടെ വിതരണത്തിന് തയ്യാറാകുമെന്നു അന്തോണിഫൗച്ചി

വാഷിങ്ടണ്‍: കോവിഡിനെതിരായ വാക്‌സിന്‍ വര്‍ഷാവസാനത്തോടെ വിതരണത്തിന് തയ്യാറാകുമെന്നു യു.എസ് പകര്‍ച്ച്യാധി വിദഗ്ധന്‍ അന്തോണി ഫൗച്ചി. 2021ല്‍ അത് അമേരിക്കക്കാരുടെ കൈകളിലെത്തും. വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനായി സാധാരണ വര്‍ഷങ്ങള്‍ വേണ്ടിവരുമെങ്കിലും, പുതിയ സാങ്കേതികവിദ്യകള്‍, ബ്യൂറോക്രാറ്റിക് റെഡ് ടേപ്പിന്റെ അഭാവം, കോവിഡിനെതിരെ മനുഷ്യശരീരത്തിന്റെ ശക്തമായ രോഗപ്രതിരോധ പ്രതികരണം എന്നിവ വാക്‌സിന്‍ കണ്ടെത്താനുള്ള പ്രക്രിയകള്‍ വേഗത്തിലാക്കിയതായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ കൂടിയായ ഫൗച്ചി അഭിപ്രായപ്പെട്ടു.

വാക്‌സിന്‍ മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ സജ്ജമായേക്കുമെന്ന ശുഭാപ്തി വിശ്വാസം വര്‍ധിപ്പിക്കുന്നു. 2021ല്‍ അത് അമേരിക്കക്കാര്‍ക്ക് ലഭ്യമാകുമെന്നും . അതൊരു സ്വപ്‌നം മാത്രമാണെന്ന് കരുതുന്നില്ലെന്നും അന്തോണി ഫൗച്ചി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button