Latest NewsNewsIndia

ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡില്‍ ക്രെയിന്‍ തകര്‍ന്ന് പതിനൊന്ന് മരണം

വിശാഖപട്ടണം: വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്ന് പതിനൊന്ന് പേര്‍ മരിച്ചു.ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡിലാണ് അപകടം. ഭാരപരീക്ഷണം നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഒമ്പത് പേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Read Also : പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം : നിരവധി പേര്‍ക്ക് പരിക്ക്

ഇവരില്‍ നാലുപേര്‍ കപ്പല്‍ശാലയിലെ ജോലിക്കാരും ബാക്കിയുള്ളവര്‍ കരാര്‍ ഉദ്യോഗസ്ഥരുമാണെന്ന് വിശാഖപട്ടണം പൊലീസ് കമ്മീഷണര്‍ ആര്‍.കെ മീന പറഞ്ഞു.വിശാഖപട്ടണത്ത് സമീപകാലത്ത് നടക്കുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. മൂന്ന് മാസം മുമ്പ് വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍സ് ഫെസിലിറ്റി എന്ന കെമിക്കല്‍ പ്ലാന്റില്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് 11 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ രോഗികളാവുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button