KeralaLatest NewsNews

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില ; 40,000 കടന്നിട്ടും കുതിപ്പ് തുടരുന്നു

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. തുടര്‍ച്ചയായി പത്താമത്തെ ദിവസവും സ്വര്‍ണവില കൂടി. ഇന്ന് പവന് 160 രൂപകൂടി 40,160 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5020 രൂപയായി. കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. രാജ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരാനാണ് സാധ്യത.

പവന്‍ വില 50,000 അടുത്തെത്തിയേക്കാമെന്ന് വിലയിരുത്തലുണ്ടെങ്കിലും കനത്ത ലാഭമെടുപ്പ് വിപണിയിലുണ്ടായാല്‍ വിലകുറയാനും അത് ഇടയാക്കിയേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ആഗോള തലത്തില്‍ പ്രിയം കൂടിയതാണ് വില ഉയരാന്‍ കാരണം. ഡോളറിന്റെ വിലയിടിവും അമേരിക്ക ചൈന വ്യാപാര യുദ്ധവും സ്വര്‍ണത്തിലേക്ക് നിക്ഷപ താത്പര്യം മാറുന്നതിന് കാരണമായി. സ്വര്‍ണ വില ഇത്രയും വര്‍ദ്ധിച്ചതോടെ പണിക്കൂലി(മിനിമം 5%) ജി.എസ്.ടി, സെസ് എന്നിവ ഉള്‍പ്പടെ ഒരുപവന്‍ സ്വര്‍ണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനല്‍കേണ്ടിവരും.

കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയില്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് വിലവര്‍ദ്ധനവിന് പിന്നിലെ പ്രധാന കാരണം. കോവിഡിനെ പിടിച്ചുകെട്ടാന്‍ വൈകുന്നിടത്തോളം വില വര്‍ദ്ധന തുടാനാണ് സാദ്ധ്യത. സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ ഉയരങ്ങളില്‍ എത്തിയെങ്കിലും ആഭരണ ശാലകളില്‍ തിരക്കില്ല. എന്നാല്‍ ഓണ്‍ലൈന്‍ വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button