Latest NewsNewsAutomobile

പുതിയ എസ്‌.യു.വി കിയ സോണറ്റിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി • കിയ മോട്ടോഴ്‌സ് കോര്‍പറേഷന്റെ ഉപസ്ഥാപനമായ കിയ മോട്ടോഴ്‌സ് ഇന്ത്യയുടെ പുതിയ എസ്‌യുവിയായ സോണറ്റിന്റെ അകത്തെയും പുറത്തെയും ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു. നിര്‍മാണം പൂര്‍ത്തിയായ കിയ സോണറ്റിന് സവിശേഷവും ചലനാത്മകവുമായ രൂപകല്‍പ്പനയോടൊപ്പം ഈ വിഭാഗത്തിലെ പല പുതുമകളും ഉണ്ട്. 2020 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി അവതരിപ്പിച്ച പുതിയ കിയ സോണറ്റിന്റെ ആഗോള അവതരണം ഓഗസ്റ്റ് ഏഴിനാണ്.

ഈയിടെ കിയ മോട്ടോഴ്‌സ് വില്‍പ്പനയില്‍ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ലു കുറിക്കുന്ന രാജ്യത്തെ ഏറ്റവും വേഗമേറിയ കാര്‍ ഉല്‍പ്പാദകരായി. ഇന്ത്യയിലെ കമ്പനിയുടെ വിജയകരമായ യാത്രയെ തുടര്‍ന്നാണ് എസ്‌യുവി വിഭാഗത്തിലേക്ക് പ്രവേശിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച കിയ സോണറ്റിന് അത്യാധുനികവും സജീവവുമായ കാബിന്‍, കീഴ്‌പ്പെടുത്തുന്ന ഡാഷ്‌ബോര്‍ഡ്, അനായാസം ഉപയോഗിക്കാവുന്ന ഫീച്ചറുകള്‍ അടങ്ങിയ സ്റ്റൈലായ കണ്‍സോള്‍ സെന്റര്‍ തുടങ്ങിയ സവിശേഷതകളുണ്ട്. മനസില്‍ ചെറുപ്പവും കണക്റ്റഡുമായിട്ടുള്ള ഉപഭോക്താക്കളെ മുന്നില്‍ കണ്ട് യുവത്വവും ആഡംഭരവും നിറഞ്ഞതാണ് പൊതുവായ അന്തരീക്ഷം. ഡ്രൈവര്‍ക്കും യാത്രക്കാരനും പരമാവധി സൗകര്യപ്രദമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സോണറ്റിന്റെ അകം ആധുനികവും ഊര്‍ജ്ജസ്വലവുമാണ്. ഡ്രൈവര്‍ക്ക് ചലനാത്മകത പകരുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള സാമഗ്രികള്‍ ഉപയോഗിച്ചുള്ള ഡാഷ്‌ബോര്‍ഡ് ഉടമയ്ക്ക് സവിശേഷമായ സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നു. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപകരണങ്ങളും മറ്റ് സാധനങ്ങളും വയ്ക്കാനുള്ള രണ്ട് ലേയര്‍ ട്രേ ഉള്‍പ്പടെയാണിത്. ഹൈ-ടെക്ക് ഡിജിറ്റല്‍ ഡിസ്‌പ്ലേയാണ് കേന്ദ്ര ബിന്ദു. ഈ വിഭാഗത്തില്‍ ആദ്യമായി 10.25 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീന്‍, യുവിഒ കണക്റ്റഡായ സാങ്കേതിക വിദ്യയിലുള്ള നാവിഗേഷന്‍ സിസ്റ്റം തുടങ്ങിയവയുമുണ്ട്. ഡ്രൈവര്‍മാര്‍ക്ക് സ്റ്റീയറിങ് വീലില്‍ തന്നെ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ സോണറ്റ് നല്‍കുന്നു. വിവിധ തരത്തിലുള്ള ഡ്രൈവുകളും ട്രാക്ഷന്‍ മോഡുകളും തെരഞ്ഞെടുക്കാം. ഡാഷ്‌ബോര്‍ഡിലെ എയര്‍ വെന്റുകള്‍ മെറ്റാലിക്, ഡയമണ്ട് പാറ്റേണില്‍ സ്റ്റൈലായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

വേറിട്ടുള്ള നില്‍ക്കുന്ന രൂപകല്‍പ്പനയാണ് കിയയുടെ ഡിഎന്‍എ. സോണറ്റിന്റെ വികാരാധീനവും ധീരവുമായ രൂപകല്‍പ്പനയില്‍ ബ്രാന്‍ഡിന്റെ സിഗ്‌നേച്ചര്‍ സവിശേഷതകളായ ഐക്കണിക് ‘ടൈഗര്‍ നോസ്’ ഗ്രില്‍, ത്രിമാന ‘സ്റ്റെപ്പ്‌വെല്‍” ഗ്രില്‍ മെഷ് എന്നിവ ചേര്‍ന്ന് ഇന്ത്യന്‍ ആര്‍ക്കിട്ടെക്ച്ചറിന്റെ പ്രചോദനം ഉള്‍കൊണ്ട് ശക്തമായ കാഴ്ച്ചാ വിരുന്നൊരുക്കുന്നു. വേറിട്ടു നില്‍ക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ സോണറ്റിന് ‘രൂപകല്‍പ്പനയിലെ വന്യത’ എന്ന ആശയത്തിന്റെ പ്രചോദനം നല്‍കുന്നു. കരുത്തുറ്റ രൂപം റോഡില്‍ എടുത്തു നില്‍ക്കും. പരുഷമായ അപ്പീലിനൊപ്പം ആക്രമണാത്മക നിലപാടും ഇത് അവതരിപ്പിക്കുന്നു.

വളരെ വലിയ വാഹനങ്ങളില്‍ മാത്രം കാണപ്പെടുന്ന ഫീച്ചറുകളുമായി ശക്തമായ കോംപാക്റ്റ് എസ്യുവി കിയ സോണറ്റിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് മനസ്സില്‍ വെച്ചുകൊണ്ട്, സവിശേഷമായ സ്‌പോര്‍ട്ടി മനോഭാവവും ആത്മവിശ്വാസമുള്ള നിലപാടും ചലനാത്മക രൂപവും ഉപയോഗിച്ചാണ് എസ്യുവി രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും ഇന്ത്യയിലുടനീളം കണ്ടെത്തിയ മഹത്തായ സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡിസൈനര്‍മാര്‍ വിശദാംശങ്ങളും നിറങ്ങളും വസ്തുക്കളും തെരഞ്ഞെടുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നതെന്നും കിയ മോട്ടോഴ്‌സ് കോര്‍പറേഷന്‍ ആഗോള ഡിസൈന്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ കരീം ഹബീബ് പറഞ്ഞു.

കിയ സോണറ്റിന്റെ ശ്രദ്ധേയമായ സ്വഭാവം ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള യുവജനങ്ങള്‍ക്കും അഭിലാഷങ്ങളുള്ള കണക്റ്റഡായിട്ടുള്ള ഉപഭോക്താക്കള്‍ക്കും വലിയ ആകര്‍ഷണം നല്‍കുമെന്ന് വിശ്വസിക്കുന്നുവെന്നും അദേഹം കൂട്ടിചേര്‍ത്തു.

സൗകര്യത്തിനും നിയന്ത്രണത്തിനും ബാലന്‍സ് നല്‍കുന്ന ഇന്റലിജന്റ്-മാനുവല്‍ ട്രാന്‍സ്മിഷനും (ഐഎംടി) പുതിയ സോണറ്റിലുണ്ട്. ക്ലച്ച് പെഡല്‍ ഇല്ലെങ്കിലും ഗിയര്‍ ലിവര്‍ ഉണ്ടെന്നത് ഐഎംടിയെ നൂതനമാക്കുന്നു. ആവേശഭരിതരായ ഡ്രൈവര്‍മാര്‍ക്ക് ക്ലെച്ച് പെഡല്‍ അമര്‍ത്താതെ തന്നെ മാനുവല്‍ ഷിഫ്റ്ററിലൂടെ ഗിയര്‍ മാറ്റികൊണ്ടിരിക്കാം. തിരക്കേറിയ സമയത്തെ ഡ്രൈവിങ് സങ്കിര്‍ണതകള്‍ ഇങ്ങനെ ഒഴിവാക്കാം. അനുഭവത്തോടൊപ്പം ഉയര്‍ന്ന ഇന്ധന ക്ഷമതയും നല്‍കും. ക്ലച്ച് ഉപയോഗിക്കാത്തതിനാല്‍ സാമ്പത്തിക ലാഭം ലഭിക്കുന്നു.

സുരക്ഷയാണ് എല്ലാ കിയ മോട്ടോഴ്‌സ് വാഹനങ്ങളുടെയും പ്രധാന കാര്യം. സോണറ്റിലും ഒട്ടേറെ സുരക്ഷാ ഫീച്ചറുകളുണ്ട്. ആറു എയര്‍ബാഗുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നിലും വശങ്ങളിലും സംരക്ഷണം ലഭിക്കുന്നു.

എസ്‌യുവി വിഭാഗത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കിയ മോട്ടോഴ്‌സ് ഈ വിഭാഗത്തില്‍ ഒട്ടേറെ പുതുമകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സുഖം, സൗകര്യം, സുരക്ഷ, ആസ്വാദനം എന്നിവയെല്ലാം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സോണറ്റ് കിയയുടെ ഏറ്റവും പുതിയ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഉല്‍പ്പന്നമാണ്. ബ്രാന്‍ഡിന്റെ ആഗോള വിപണികളില്‍ പലയിടത്തും ലഭ്യമാകുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button