COVID 19Latest NewsNewsBahrainGulf

ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു

മനാമ : ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കണ്ണൂർ എടക്കാട് സ്വദേശി അബ്ദുൾ റഹീം (55) ആണ് ബഹ്​റൈനിൽ മരിച്ചത്. ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ധർമടത്തെ മുസ്​ലിം ലീഗ് നേതാവും പഞ്ചായത്ത്‌ മുൻ മെംബറുമായിരുന്ന പരേതനായ വി. അസ്സൂട്ടിയുടെയും വേലിക്കൊത്ത്‌ മറിയുമ്മയുടെയും മകനാണ്​. ഭാര്യ: ഫൗസിയ. മക്കൾ: റഫ്‌സി, ശഹ്‌സ, റിസ്‌വാൻ.

അതേസമയം ബഹ്​റൈനിൽ പുതുതായി 208പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 41,190ഉം, മരണസംഖ്യ 147ഉം ആയി. 371പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്‌തി നേടിയവരുടെ എണ്ണം 38,211ആയി ഉയർന്നു. നിലവിൽ 2832പേരാണ് ചികിത്സയിലുള്ളത്.

യു.എ.ഇയില്‍ ശനിയാഴ്ച 254പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 60,760 ആയി. 351പേരാണ് ഇതുവരെ മരിച്ചത്. 346 പേര്‍ക്ക് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 54,255 ആയി ഉയർന്നു.നിലവിൽ 6,154പേരാണ് ചികിത്സയിലുള്ളത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button