COVID 19Latest NewsIndia

കൊറോണക്കാലത്ത് ശ്രീധരൻ പിള്ള രചിച്ചത് 13 പുസ്തകങ്ങള്‍ : പ്രകാശനം ആഗസ്റ്റ്‌ 8 ന്

ന്യൂഡൽഹി• കൊറോണക്കാലത്ത് മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള രചിച്ച 13 പുസ്തകങ്ങൾ പ്രകാശനത്തിനൊരുങ്ങി. ഇംഗ്ലിഷിലും മലയാളത്തിലുമായി കവിതകൾ, ലേഖന സമാഹാരം, ചരിത്രം, വ്യക്തികൾ, കോടതി നർമം, ഓർമക്കുറിപ്പുകൾ, നിയമ ലേഖനങ്ങൾ എന്നിവയാണു പുസ്തകങ്ങളുടെ ഉള്ളടക്കം.

ദസ് സ്പീക്‌സ് ഗവര്‍ണര്‍ , ഓ മിസോറാം , ദി റിപ്പബ്ലിക്, ജസ്റ്റിസ്ടു ഓള്‍ പ്രജുഡൈസ് ടു നണ്‍ എന്നീഇംഗ്ലീഷ് പുസ്തകങ്ങളും, കൊറോണകവിതകള്‍, നിയമവീഥിയിലൂടെ, തത്സമയചിന്തകള്‍, ഗൗണിലെ സ്ത്രീരത്‌നങ്ങള്‍, ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങള്‍,സാമൂഹ്യസമരസത, ഓര്‍മ്മയിലെ വീരേന്ദ്രകുമാര്‍, ആകാശവീഥിയിലെ കുസുമങ്ങള്‍, ചിരിയുംചിന്തയും കറുത്ത കോട്ടില്‍ എന്നിവയാണ് പ്രകാശനത്തിന് ഒരുങ്ങുന്ന പുസ്തകങ്ങള്‍. കവിതകളുള്‍ക്കൊള്ളുന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിന് ‘ഓ,മിസോറാം’എന്നാണ് പേരിട്ടിരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് രചിച്ച മലയാള കവിതാസമാഹാരത്തിലെ ഭൂരിപക്ഷം കവിതകളും ലോക്ഡൗണ്‍ ആശയം ഉള്‍ക്കൊള്ളുന്നതാണ്. ‘

‘ദസ് സ്പീക്സ് ഗവർണർ’, ‘ദ് റിപ്പബ്ലിക്’, ‘ലോക്ഡൗൺ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം 8ന് ഐസോൾ രാജ്ഭവനിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ നിർവഹിക്കും. മിസോറം മുഖ്യമന്ത്രി സോറാംതാംഗ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

മറ്റ് പുസ്തകങ്ങള്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി കേരളം, ഡല്‍ഹി, കൊല്‍ക്കത്ത, ഐസ്വാള്‍ എന്നിവിടങ്ങളില്‍ നിന്നായി കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രകാശനം ചെയ്യും

shortlink

Related Articles

Post Your Comments

Related Articles


Back to top button