COVID 19Latest NewsKerala

തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിന്നും വീട്ടിൽ പോകാൻ വാഹനമില്ല വനിതകളടക്കമുള്ള ജീവനക്കാർ ദുരിതത്തിൽ

ഇന്നലെ വാഹനം കിട്ടാത്തതുമൂലം വനിതാ ജീവനക്കാര്‍ കരഞ്ഞുകൊണ്ടാണ് അത്താണി സെന്റര്‍ വരെ നടന്നു പോയത്

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി കഴിഞ്ഞ് വീട്ടില്‍ പോകാന്‍ വാഹനം ഇല്ലാത്തതുമൂലം വനിതകള്‍ അടക്കമുള്ള ജീവനക്കാര്‍ ദുരിതത്തില്‍. സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയതും ആവശ്യമായ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഇല്ലാത്തതുമാണ് ജീവനക്കാരെ പ്രതിസന്ധിയില്‍ ആക്കിയത്. ഇന്നലെ വാഹനം കിട്ടാത്തതുമൂലം വനിതാ ജീവനക്കാര്‍ കരഞ്ഞുകൊണ്ടാണ് അത്താണി സെന്റര്‍ വരെ നടന്നു പോയത്. അവിടെ നിന്നും ദീര്‍ഘദൂര യാത്രാ ബസില്‍ കയറിയാണ് പലരും വീടുകളില്‍ എത്തിയത്. കോവിഡ് കാലത്ത് ജീവന്‍ പോലും പണയംവച്ച്‌ പൊതുജനാരോഗ്യ പരിപാലനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കഷ്ടപ്പാട് കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍ എന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

കോവിഡ് നിരോധനം ശക്തമായിരുന്ന സമയത്ത് അനുവദിച്ചിരുന്ന കെ.എസ്.ആര്‍. ടി.സി. ബസുകള്‍ ഇളവുകള്‍ വന്നപ്പോള്‍ ചിലത് പിന്‍വലിച്ചിരുന്നു. എന്നാല്‍ സ്വകാര്യ ബസുകളെ ആശ്രയിച്ച്‌ എത്തിയിരുന്ന ജീവനക്കാര്‍ക്ക് സ്വകാര്യ ബസുകളുടെ പണിമുടക്ക് ഇടിത്തീയായി മാറുകയായിരുന്നു. ഇന്നലെ ഉച്ചവരെ കുറച്ച്‌ സ്വകാര്യ ബസുകള്‍ ഓടിയിരുന്നു. ഉച്ചയ്ക്ക് ശേഷം അവയും നിര്‍ത്തിവച്ചു. ഏക ആശ്രയമായ കെ.എസ്.ആര്‍.ടി.സിയില്‍ അമ്ബതില്‍ കൂടുതല്‍ ആളുകളെ കയറ്റുവാന്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും സമ്മതിച്ചില്ല. വൈകിട്ട് ആറിന് ശേഷം ജോലി കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ സ്വന്തം വീടുകളില്‍ എത്താമെന്ന് കരുതിയെത്തിയ വനിതകള്‍ അടക്കമുള്ള ജീവനക്കാര്‍ ആശുപത്രിയുടെ മുന്നില്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നു. സാമ്ബത്തികം ഉള്ളവര്‍ ഓട്ടോ വിളിച്ച്‌ പോയി.

മറ്റു ചിലര്‍ വാഹനം ഉള്ള ബന്ധുക്കളെ വിളിച്ചു വരുത്തി പോയി. ചിലര്‍ നടന്നും വീടുകളില്‍ എത്തി. മെഡിക്കല്‍ കോളജിനു ആംബുലന്‍സും ബസും അടക്കം പത്തോളം വാഹനങ്ങള്‍ ഉണ്ട്. എന്നാല്‍ വാഹനം വിട്ടുകൊടുക്കാന്‍ അധികാരം ഉള്ളവരെ ബന്ധപ്പെടാന്‍ ജീവനക്കാര്‍ക്ക് സാധിച്ചില്ല. കോളജ് ബസ് ഡ്രൈവര്‍മാര്‍ അഞ്ചു മണി കഴിഞ്ഞപ്പോള്‍ ജോലി കഴിഞ്ഞ് പോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button