COVID 19Latest NewsNewsInternational

യുഎഇയില്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധനവ് ; പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

യുഎഇയില്‍ നിന്നും ആശ്വാസ വാര്‍ത്തകളാണ് പുറത്തു വരുന്നത്. കോവിഡ് മുക്തരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഈ അടുത്ത ആഴ്ചകളായി കാണുന്നത്. ഞായറാഴ്ച 239 പുതിയ കോവിഡ് കേസുകളും 360 പേര്‍ രോഗമുക്തരായതായും ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

രാജ്യത്ത് ഇതുവരെ 60,999 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 54,615 പേര്‍ ഇതുവരെ രോഗമുക്തരായി. 351 പേര്‍ മരണപ്പെട്ടതായും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 6,033 പേരാണ് കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 42,000 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തിയതായും മന്ത്രാലയം അറിയിച്ചു.

കോവിഡ് കേസുകള്‍ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

നാല് ദിവസത്തെ ഈദ് അല്‍ അധാ ഇടവേളയ്ക്ക് ശേഷം രാജ്യം വീണ്ടും തുറക്കുമ്പോള്‍ നാളെ (ഓഗസ്റ്റ് 3) മുതല്‍ യുഎഇയിലുടനീളമുള്ള പള്ളികള്‍ക്ക് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. വിശ്വസ്തരെ കോവിഡ് -19 ല്‍ നിന്ന് സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് മുമ്പ് അധികൃതര്‍ പ്രഖ്യാപിച്ച എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കണം.

ശനിയാഴ്ച ഈദ് ഇടവേളയുടെ മൂന്നാം ദിവസം, നിരവധി കുടുംബങ്ങള്‍ മാസ്‌ക് ധരിച്ചും മതിയായ സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് പുറത്തിറങ്ങി. എന്നിരുന്നാലും, കൊറോണ വൈറസ് പടരാതിരിക്കാന്‍ സുരക്ഷാ നടപടികള്‍ പാലിക്കണമെന്നും വലിയ കൂടികാഴ്ചകളും കൂട്ടം കൂടി നില്‍ക്കുന്ന സാഹചര്യവും ഒഴിവാക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button