KeralaLatest NewsNews

മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോൾ വീട്ടമ്മ റോഡില്‍ തെറിച്ച്‌ വീണു: ആളു കൂടുന്നത് കണ്ട യുവാവ് അമ്മയെ കൂട്ടാതെ മുങ്ങി

ആലപ്പുഴ: മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോൾ വീട്ടമ്മ റോഡില്‍ തെറിച്ച്‌ വീണു. ആളു കൂടുന്നത് കണ്ട് ഭയന്ന യുവാവ് അമ്മയെ കൂട്ടാതെ മുങ്ങി. ദേശീയ പാതയിലാണ് സംഭവം. 69 വയസുള്ള എറണാകുളം സ്വദേശിയായ വീട്ടമ്മയാണ് റോഡിൽ വീണത്. ഒടുവിൽ വീട്ടമ്മയെ പൊലീസ് എത്തി ആറാട്ടുപുഴയിലുള്ള ബന്ധുവീട്ടിലാക്കി. ഇവര്‍ക്ക് നിസാര പരുക്കുണ്ട്. യുവാവ് മദ്യപിച്ചിരുന്നതായി സംശയമുണ്ട്. പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭയന്ന് മകന്‍ മാറിനില്‍ക്കുന്നതാണെന്നും കേസ് എടുക്കരുതെന്നും മകൻ പറഞ്ഞതായാണ് വീട്ടമ്മ വ്യക്തമാക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button