COVID 19Latest NewsNewsInternational

‘കൊറോണ: കോവിഡ് വാക്‌സിന്‍ ഒരു ഡോസ് പോര 2 ഡോസ് വേണ്ടിവരും : മൈക്രോസോഫ്റ്റ് കമ്പനിയുടെ മുന്‍ മേധാവി ബില്‍ ഗെയ്റ്റ്‌സ്

ന്യൂയോര്‍ക്ക് : കൊറോണ ശരിയ്ക്കും അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അത് അമേരിക്കയുടെ ധിക്കാരത്തിനുള്ള തിരിച്ചടിയാണ് . ഇത് പറഞ്ഞത് വേറെ ആരുമല്ല,  മൈക്രോസോഫ്റ്റ് കമ്പനിയുടെ മുന്‍ മേധാവിയും ശതകോടീശ്വരനുമായ ബില്‍ ഗെയ്റ്റ്‌സിന്റെ വാക്കുകളാണ്. ഒരു ഡോസ് വാക്സിന്‍ മതിയാകുമെന്നാണ് ആദ്യം ചിന്തിച്ചിരുന്നതെങ്കിലും രണ്ടു ഡോസെങ്കിലും വേണ്ടിവരുമെന്നാണ് ഇതുവരെയുള്ള വാക്സിന്‍ വികസനത്തിന്റെ പുരോഗതി പരിശോധിച്ചാല്‍ മനസിലാകും. ഗൂഢാലോചനാ വാദക്കാര്‍ പറയുന്നതുപോലെ കൊറോണാവൈറസിനുള്ള വാക്സിനിലൂടെ ഗെയ്റ്റ്സ് ഫൗണ്ടേഷന്‍ മൈക്രോചിപ്പുകള്‍ ആളുകളിലേക്ക് കുത്തിവയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also : സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ്

കൊറോണാവൈറസ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്ന് അമേരിക്കയാണ് എന്നത് അവരെ വല്ലാതെ നാണംകെടുത്തുന്ന കാര്യമാണെന്നും ബില്‍ഗേറ്റ്‌സിന് അഭിപ്രായമുണ്ട്. അത് അമേരിക്കയെക്കുറിച്ചുള്ള വിരൂപമായ ഒരു ചിത്രമാണ് ലോകത്തിനു കാണിച്ചുകൊടുക്കുന്നത്. ഏതു രീതിയില്‍ നോക്കിയാലും മഹാവ്യാധി ശക്തമായി ബാധിച്ച രാജ്യങ്ങളിലൊന്നായി അമേരിക്ക തീര്‍ന്നിരിക്കുകയാണെന്ന് സിബിഎസിനു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. കൊറോണാവൈറസിനെതിരെ ആളുകള്‍ മാസ്‌ക് ധരിക്കുന്നതാണ് നല്ലത് എന്ന വാദത്തെ രാഷ്ട്രീയവല്‍ക്കരിച്ചാതാകാം അമേരിക്കയ്ക്ക് ഏറ്റ തിരിച്ചടികളിലൊന്ന് എന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ട്. അമേരിക്കയുടെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അഥവാ സിഡിസിയെ ട്രംപ് ഭരണകൂടം നിയന്ത്രിച്ച രീതിയാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്.</p>

ആര്‍ക്കാണ് ആദ്യം വാക്സിന്‍ ലഭിക്കേണ്ടത് എന്ന ചോദ്യത്തിന് അമേരിക്കയ്ക്ക് എന്ന ഉത്തരമാണ് ഗെയ്റ്റ്സ് നല്‍കിയത്. കാരണം രാജ്യത്തെ ഫാക്ടറികള്‍ക്കെല്ലാം ഫണ്ടിങ് നല്‍കുന്നത് അമേരിക്കയാണ്. എന്നാല്‍, മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഗെയ്റ്റ്സ് ഫൗണ്ടേഷന്‍ അടക്കമുള്ള സംഘടനകള്‍ തങ്ങളാലാകാവുന്ന കാര്യങ്ങള്‍ ചെയ്തേക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതുവരെയുള്ള വാക്സിന്‍ വികസനത്തിന്റെ പുരോഗതി വച്ചു പറഞ്ഞാല്‍ ഒരു ഡോസ് വാക്സിന്‍ മതിയാവില്ല. അതു മതിയാകുമെന്നായിരുന്നു തുടക്കത്തില്‍ ചിന്തിച്ചിരുന്നത്. രണ്ടു ഡോസു മതിയാകുമായിരിക്കും. എന്നാല്‍, മുതിര്‍ന്നവര്‍ക്ക് കൂടുതല്‍ വേണ്ടിവരാമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ മുതിര്‍ന്നവരെ ഉള്‍പ്പെടുത്തി പരീക്ഷണങ്ങള്‍ നടത്തിയാലെ ഇക്കാര്യം തീര്‍ച്ചപ്പെടുത്താനായേക്കൂ. വാക്സിനുകള്‍ക്കെതിരെ നടക്കുന്ന ദുഷ്പ്രചരണം ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വസൂരി, പോളിയോ തുടങ്ങിയ രോഗങ്ങളെ വരുതിക്കു നിര്‍ത്തിയ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button