COVID 19KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 815 പേര്‍ രോഗമുക്തി തേടി. 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത 40 കേസുകളാണുള്ളത്. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് രണ്ടുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പെരുമ്പഴുതൂര്‍ സ്വദേശി ക്ലീറ്റസ് 68, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ 58 എന്നിവരാണ് മരിച്ചത്. ഇന്ന് കൊവിഡ് ബാധിച്ചവരില്‍ വിദേശത്ത് നിന്ന് 55 പേരും മറ്റ സംസ്ഥാനങ്ങളില്‍ നിന്ന് 85 പേരുമാണ് വന്നത്. 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇന്നും തിരുവനന്തപുരത്താണ് കൂടുതല്‍ രോഗികള്‍. 205 പേര്‍ക്കാണ് തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. എറണാകുളം 106, ആലപ്പുഴ 101, തൃശൂര്‍ 85, മലപ്പുറം 85, കാസര്‍കോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂര്‍ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

നെഗറ്റീവ് ആയവരുടെ കണക്കുകള്‍: തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശ്ശൂര്‍ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണഊര്‍ 25, കാസര്‍കോട് 50.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button