COVID 19Latest NewsNewsIndia

കോവിഡ് : വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധം, പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി

ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തു നിന്ന് വരുന്നവര്‍ക്ക് ഇനി ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. അതിനു ശേഷം ഏഴ് ദിവസം വീടുകളില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുകയും വേണം. ഇന്ത്യയിലേക്ക് വിമാനത്തിലോ കപ്പലിലോ യാത്ര ചെയ്യുന്നവര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തി അസുഖ ലക്ഷണമില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ യാത്രാ അനുമതി നല്‍കൂ.

Also read : ബിഎസ് യെദിയൂരപ്പയ്ക്ക് പിന്നാലെ മകള്‍ക്കും കൊവിഡ്

അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുമായി വരുന്ന മാതാപിതാക്കള്‍, എന്നിവര്‍ക്ക് വീടുകളില്‍ 14 ദിവസം സ്വയം സമ്പർക്ക വിലക്കില്‍ കഴിഞ്ഞാല്‍ മതി. ക്വാറന്റീന്‍ ഇളവ് ആവശ്യമുള്ളവര്‍ 72 മണിക്കൂര്‍ മുൻപ് അപേക്ഷ സമർപ്പിക്കണം. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് വഴി പരിശോധനയില്‍ ഫലം നെഗറ്റീവ് ആയവര്‍ക്കും ക്വാറന്റീന്‍ ഇളവുകള്‍ ഉണ്ട് . സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലക്ക് ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കാമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. ആഗസ്റ്റ് എട്ട് മുതൽ പുതിയ മാര്‍ഗ നിര്‍ദ്ദേശം നിലവില്‍ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button