COVID 19Latest NewsKeralaIndiaNewsInternational

നിയമ ലംഘനം: കുവൈറ്റില്‍ 46 കടകള്‍ അടപ്പിച്ചു

കോവിഡ് മുന്‍കരുതലുകള്‍ ലംഘിച്ചതിന് വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

 

കുവൈറ്റ് സിറ്റി: നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈറ്റില്‍ 46 കടകള്‍ അടപ്പിച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നതിന്‍റെ മൂന്നാം ഘട്ടത്തില്‍ രാജ്യത്തുടനീളം നടത്തിയ പരിശോധനയിലാണ് കോവിഡ് മുന്‍കരുതലുകള്‍ ലംഘിച്ചതിന് വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ 1,197 ഷോപ്പുകളില്‍ പരിശോധന നടത്തിയതായും നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടത്തിനെ തുടര്‍ന്ന് 1,142 മുന്നറിയിപ്പുകള്‍ നല്‍കിയതായും മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു.

അനധികൃതമായി തെരുവോരങ്ങളില്‍ കച്ചവടം ചെയ്തവരെയും ലൈസന്‍സില്ലാത്ത കശാപ്പു നടത്തിയവരെയും പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്. കോവിഡ് മുന്‍കരുതല്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരികുമെന്നും കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button