COVID 19Latest NewsNewsIndia

ആശങ്കയായി കോവിഡ് ; തമിഴ്​നാട്ടിലും കർണാടകയിലും രോഗ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു

ചെന്നൈ : തമിഴ്​നാട്ടിലും കർണാടകയിലും കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത് ആശങ്ക വർധിപ്പിക്കുയാണ്. തമിഴ്​നാട്ടിൽ പുതുതായി 5609 പേർക്കും കർണാടകയിൽ 4752 പേർക്കും പുതുതായി രോഗം സ്​ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ​ 5000ത്തോളം പേർക്കാണ്​ ഇരു സംസ്​ഥാനങ്ങളിലും രോഗം സ്​ഥിരീകരിക്കുന്നത്​.

തമിഴ്​നാട്ടിൽ 109 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തു. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരുടെ എണ്ണം 2,63,222 ആയി. 4241 മരണവും ഇതുവരെ സ്​ഥിരീകരിച്ചു. 2,02,283 പേർ തമിഴ്​നാട്ടിൽ ​ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 58,211 ​ സാമ്പിളുകളാണ്​ സംസ്​ഥാനത്ത്​ പരിശോധിച്ചത്​. ​തിങ്കളാഴ്​ച രോഗം സ്​ഥിരീകരിച്ചതിൽ ഏഴുപേർ കേരളത്തിൽനിന്ന്​ തമിഴ്​നാട്ടിലെത്തിയവരാണ്​. തലസ്​ഥാന നഗരിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ​ചെന്നൈയിൽ ലോക്​ഡൗൺ ആഗസ്​റ്റ്​ 31 വരെ നീട്ടി.

കർണാടകയിൽ ഇതുവരെ 1,39,571 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 2594 പേരാണ്​ കർണാടകയിൽ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 62,500 പേർ രോഗമുക്തി നേടി. സംസ്​ഥാനത്ത്​ ബംഗളൂരുവിലാണ്​ ഏറ്റവും കൂടുതൽ ​േപർക്ക്​ രോഗം സ്​ഥിരീകരിച്ചത്​. ബംഗളൂരു നഗരത്തിൽ മാത്രം 1497 പേർക്ക്​ രോഗം കണ്ടെത്തി. കർണാടക മുഖ്യമന്ത്രി ബി.എസ്​. യെദ്യൂരപ്പക്ക്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​ ഇദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button