COVID 19Latest NewsNewsInternational

കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുന്ന അത്ഭുതവിദ്യകളൊന്നും നിലവിലില്ല, പ്രതീക്ഷ വാക്​സിനിൽ -ലോകാരോഗ്യ സംഘടന

ജനീവ : കോവിഡിനെ അതിജീവിക്കാൻ പ്രതിരോധ വാക്​സിനിൽ പ്രതീക്ഷയുണ്ടെങ്കിലും മറ്റു മാന്ത്രികതകളൊന്നും നിലവിലില്ലെന്ന് ലോകാരോഗ്യ സംഘടന. ലോകം മുഴുവൻ കോവിഡ് 19 പ്രതിരോധ വാക്സിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തിലാണ് കോവിഡിൽ നിന്ന് രക്ഷനേടാനുളള അത്ഭുതവിദ്യകളൊന്നുമില്ലെന്നും ഇനി ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗബ്രിയേസിസ് പറഞ്ഞു.

‘നിരവധി വാക്സിനുകൾ ഇപ്പോൾ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ്. ആളുകളെ വൈറസ് ബാധയിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുന്ന ഫലപ്രദമായ വാക്സിനുകൾ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് നാം. എന്നിരുന്നാലും, കോവിഡിനെ 19 പ്രതിരോധിക്കാൻ നിലവിൽ അത്ഭുതപരിഹാരങ്ങളൊന്നുമില്ല, ഇനി ഉണ്ടാകണമെന്നുമില്ല.’ ടെഡ്രോസ് പറഞ്ഞു.

മൂന്നു മാസങ്ങൾക്ക് മുമ്പ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 അടിയന്തര സമിതി കൂടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാൾ അഞ്ചു മടങ്ങ് വർധിച്ച്‌ 1.75 കോടിയായി. കോവിഡ് 19 മരണങ്ങൾ മൂന്നിരട്ടിയായി 68,000-ത്തിലെത്തിയെന്നും ടെഡ്രോസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button