COVID 19Latest NewsNewsInternational

കോവിഡിനുശേഷം ആദ്യം പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളിലെ വിദ്യാര്‍ഥിക്കും ജോലിക്കാരനും രോഗം സ്ഥിരീകരിച്ചു

ഇന്ത്യാന : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അമേരിക്കയിൽ വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്ന വിദ്യാലയം തുറന്ന് പ്രവർത്തനമാരംഭിക്കുകയും ആദ്യദിനം സ്കൂളിലെത്തിയ വിദ്യാർഥിക്കും മറ്റൊരു സ്റ്റാഫിനും കോവിഡ്   സ്ഥിരീകരിക്കുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യാനയിലെ ഗ്രീൻഫീൽഡ് സെൻട്രൽ സ്കൂൾ ഡിസ്ട്രിക്റ്റിലെ ഗ്രീൻഫീൽഡ് സെൻട്രൽ ജൂനിയർ ഹൈസ്കൂൾ തുറന്ന് പ്രവർത്തനം ആരംഭിച്ചത് ജൂലൈ 30ന് വ്യാഴാഴ്ചയായിരുന്നു.

അമേരിക്കയിൽ ആദ്യമായി വിദ്യാർഥികൾ പഠനത്തിനെത്തി ചേർന്ന വിദ്യാലയത്തിനാണ് ഇത്തരത്തിലൊരനുഭവമുണ്ടായതെന്ന് സ്കൂൾ സൂപ്രണ്ട് പറഞ്ഞു. വ്യാഴാഴ്ച ക്ലാസ്സുകൾ ആരംഭിച്ചു ചില മണിക്കൂറുകൾ മാത്രമാണ് കുട്ടിയെ സ്കൂളിൽ ഇരുത്തിയത്. റിസൽട്ട് അറിഞ്ഞയുടനെ സ്കൂളിന്റെ മറ്റൊരു പ്രത്യേക സ്ഥലത്തേക്കു മാറ്റി.

ഈ വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട എല്ലാ വിദ്യാർഥികളും നിരീക്ഷണത്തിലാണെന്നും സൂപ്രണ്ട് പറഞ്ഞു. സ്കൂൾ തുറക്കുന്നതിന് മുൻപാണു കുട്ടി കൊറോണ വൈറസ് ടെസ്റ്റ് നടത്തിയതെന്നും സ്കൂൾ തുറന്ന ദിവസമാണ് റിസൽട്ട് വന്നതെന്നുമാണ് സൂപ്രണ്ട് പറയുന്നത്.

വിവരം ഹാൻകോക്ക് കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെ തുടർന്ന് സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിൽ മാറ്റം ഒന്നും വരുന്നുന്നില്ലെന്നും വിദ്യാർഥിയോട് 14 ദിവസത്തെ ക്വാറന്റീൽ കഴിയണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു. വിദ്യാർഥികൾക്ക് സ്കൂളിൽ ഹാജരായോ ഓൺലൈനിലൂടെയോ ക്ലാസ് എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകിയിരുന്നതെന്നും 85% വിദ്യാർഥികളും സ്കൂളിൽ ഹാജരാകുന്നതിനാണ് താൽപര്യം പ്രകടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button