Latest NewsIndiaNews

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ കൊണ്ട് പ്രതിയുടെ കൈയില്‍ രാഖി കെട്ടിക്കണം ; പ്രതിക്ക് ജാമ്യം നല്‍കി വിചിത്ര ഉത്തരവുമായി ഹൈക്കോടതി

ഇന്‍ഡോര്‍ : രക്ഷാ ബന്ധന്‍ തിങ്കളാഴ്ച ആഘോഷിക്കുന്ന ദിനത്തില്‍ പീഡനക്കേസില്‍ വിചിത്രമായ ഉത്തരവുമായി മധ്യപ്രദേശ് ഹൈക്കോടതി. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെക്കൊണ്ട് ‘രാഖി’ കെട്ടിക്കണമെന്നും ചടങ്ങിന്റെ ചിത്രങ്ങള്‍ ഹാജരാക്കണമെന്നുമാണ് വിവാഹിതനായ 26 കാരനോട് കോടതി ഉത്തരവിട്ടത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് രോഹിത് ആര്യയുടെ സിംഗിള്‍ ബെഞ്ച് ജൂലൈ 30 ന് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതിയുടെ ഉത്തരവില്‍ പ്രതി ഭാര്യയോടൊപ്പം ഓഗസ്റ്റ് 3 ന് രാവിലെ 11 ന് ഒരു പെട്ടി മധുരപലഹാരങ്ങളുമായി രാഖി ഉപയോഗിച്ച് പരാതിക്കാരിയുടെ വീട് സന്ദര്‍ശിക്കുകയും പരാതിക്കാരിയോട് രാഖി കെട്ടി തരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യണം. മാത്രവുമല്ല ഏതൊരു പ്രതിസന്ധി ഘട്ടത്തിലും എല്ലാ സമയത്തും തന്റെ കഴിവിന്റെ പരമാവധി അവളെ സംരക്ഷിക്കുമെന്ന വാഗ്ദാനവും നല്‍കണം. കൂടാതെ സഹോദരന്മാര്‍ സഹോദരിമാര്‍ക്ക് ഈ അവസരത്തില്‍ സമര്‍പ്പിക്കുന്ന ഒരു ആചാരമായി ബഗ്രി പരാതിക്കാരിക്ക് 11,000 രൂപ നല്‍കണം. മാത്രമല്ല അവളുടെ അനുഗ്രഹം വാങ്ങുകയും വേണം. കൂടാതെ പരാതിക്കാരിയുടെ മകന് വസ്ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങാന്‍ 5,000 രൂപ നല്‍കാനും ബാഗ്രിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

50,000 രൂപയുടെ സ്വയം ജാമ്യത്തിലാണ് വിക്രത്തിന് കോടതി ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 20 നാണ് പ്രതി അയാളുടെ ഗ്രാമത്തില്‍ നിന്നും നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ഉജ്ജൈനിലെ 30 കാരിയായ യുവതിയുടെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഐപിസിയുടെ 354 വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button