KeralaLatest NewsNews

രാമക്ഷേത്രത്തിന് വേണ്ടി യോഗി ആദിത്യനാഥിന് പിന്നിൽ നിന്ന് പ്രവർത്തിച്ച കമലാറാണി മരിച്ചു: ഇപ്പോൾ അമിത് ഷായ്ക്കും കോവിഡ്: രാമക്ഷേത്രത്തിന്റെ പൂജയിൽ പങ്കെടുക്കാൻ ആർക്കും കഴിയില്ല: യൂട്യൂബിലൂടെ വിമർശനവുമായി ഒരു യുവാവ്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ യൂട്യൂബിലൂടെ വിമർശനവുമായി ഒരു യുവാവ്. പബ്ലിക് കേരള എന്ന ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. രാജ്യം ഞെട്ടിവിറക്കുന്നുവെന്നും ബിജെപി മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും യുവാവ് പറയുന്നു. അമിത് ഷായ്ക്ക് എന്ത് സംഭവിക്കുമെന്ന് രാജ്യം ഉറ്റുനോക്കുകയാണ്. എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. രാമക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുമ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉറ്റ സുഹൃത്തും മന്ത്രിയുമായ കമലാറാണി കോവിഡ് ബാധിച്ച് മരിച്ചു. ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥിനൊപ്പം പ്രവർത്തിച്ച മന്ത്രിയാണ് അന്തരിച്ചത്. ഇത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ പൂജയിൽ അമിത് ഷായ്ക്കും യോഗി ആദിത്യനാഥിനും പങ്കെടുക്കാൻ കഴിയില്ല എന്ന സങ്കടം നിലനിൽക്കുകയാണെന്ന് വീഡിയോയിലൂടെ പറയുന്നു.

Read also: ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ ഇപ്പോൾ യുഎഇ കോൺസുലേറ്റിൽ: ദുരൂഹതയെന്ന് ആരോപണം

വിളിച്ചുപറഞ്ഞ് അട്ടഹസിച്ചവർക്ക് രാമക്ഷേത്രത്തിന്റെ പൂജയിൽ പങ്കെടുക്കാൻ പറ്റാത്തത് വൻ തിരിച്ചടിയാണ്. കോറോണയെ തുരത്താൻ പ്ലേറ്റ് കൂട്ടുക, ഗോമാതാവിന്റെ മൂത്രം കുടിക്കുക, ചാണക കേക്ക് തിന്നുക എന്ന് പറഞ്ഞ് അണികളോട് വിഡ്ഢിത്തം പുലമ്പിയവർക്ക് കൊറോണ വന്നപ്പോൾ ഏത് ദൈവമാണ് നിങ്ങളെ രക്ഷിക്കുന്നതെന്നും വീഡിയോയിലൂടെ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button