KeralaLatest NewsNews

ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ ഇപ്പോൾ യുഎഇ കോൺസുലേറ്റിൽ: ദുരൂഹതയെന്ന് ആരോപണം

തിരുവനന്തപുരം: ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ സി.അജി ഇപ്പോൾ യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്‍റെ കീഴിലെ ഡ്രൈവർ. ഇത് ദുരൂഹതകൾക്ക് വഴിതുറക്കുന്നുവെന്നാണ് ആരോപണം. ബാലഭാസ്കറിന്റെ കാറിന് പിന്നിൽ ഉണ്ടായിരുന്ന ബസിന്റെ ഡ്രൈവർ ആയിരുന്നു അജി. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നൽകുകയും ചെയ്‌തിരുന്നു. യുഎഇ സര്‍‌ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.

Read also: മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോൾ വീട്ടമ്മ റോഡില്‍ തെറിച്ച്‌ വീണു: ആളു കൂടുന്നത് കണ്ട യുവാവ് അമ്മയെ കൂട്ടാതെ മുങ്ങി

ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രധാന ദുരൂഹതകളിലൊന്ന് ആരാണ് കാര്‍ ഓടിച്ചതെന്നാണ്. ഡ്രൈവറായ അര്‍ജുന്‍ മൊഴി നൽകിയത് ബാലഭാസ്കറാണ് കാർ ഓടിച്ചത് എന്നാണ്. എന്നാൽ കാര്‍ ഓടിച്ചത് ബാലഭാസ്കറല്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ സുപ്രധാന കണ്ടെത്തല്‍. ഈ നിഗമനം ശരിവച്ച് ബാലഭാസ്കറെ ആദ്യം ചികിത്സിച്ച മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ആര്‍.ഫൈസലും രംഗത്തു വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button