KeralaLatest NewsNews

ബാലഭാസ്കറിന്റെ മരണം: ആസൂത്രിത കൊലപതാകമെന്ന വാദം തള്ളി സിബിഐ

ബാലാഭാസ്കറിന്‍റെത് അപകടമരണമാണെന്ന ക്രൈംബ്രാഞ്ചിന്‍റെ നിഗമനം ശരിവയ്ക്കുകയാണ് സിബിഐ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനു കാരണമായ വാഹനാപകടത്തിനു പിന്നിൽ വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിൽ സിബിഐ. അപകടം ഉണ്ടായ സമയത്ത് വാഹനം ഓടിച്ചിരുന്ന അര്‍ജുൻ നാരായണൻ അമിത വേഗതയിലായിരുന്നുവെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

2019 സെപ്തംബര്‍ 25ന് തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്തുണ്ടായ വാഹന അപകടത്തിലാണ് ബാലഭാസ്കറും മകളും മരിക്കുന്നത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.  എന്നാല്‍, ബാലഭാസ്കറിന്‍റെ സുഹൃത്തുക്കളും സ്വര്‍ണ കടത്ത് കേസില്‍ പ്രതികളുമായ പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും ഉള്‍പ്പെട്ട സംഘം നടത്തിയ ആസൂത്രിത കൊലപതാകമാകും ഈ അപകടത്തിന് പിന്നിലെന്ന് ബാലഭാസ്കറിന്‍റെ കുടുംബം ആരോപിച്ചിരുന്നു.

READ ALSO: ഇന്ത്യൻ വിപണിയിൽ വീണ്ടും താരമായി സാംസംഗ് ഗാലക്സി എ54 5ജി, ഏറ്റവും പുതിയ കളർ വേരിയന്റ് അവതരിപ്പിച്ചു

കേസിന്റെ വിചാരണ തുടരാൻ അനുവദിക്കണമെന്നും മൂന്ന് സാക്ഷികളെ ഇതുവരെ വിസ്തരിച്ചതായും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ കേസിന്റെ വിചാരണ നടപടികള്‍ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ ഉണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചത്.സിബിഐ അന്വേഷണം വേണമെന്ന കെ സി ഉണ്ണിയുടെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്.

എന്നാൽ, ബാലാഭാസ്കറിന്‍റെത് അപകടമരണമാണെന്ന ക്രൈംബ്രാഞ്ചിന്‍റെ നിഗമനം ശരിവയ്ക്കുകയാണ് സിബിഐ.

shortlink

Related Articles

Post Your Comments

Related Articles


Back to top button