COVID 19KeralaLatest NewsNews

സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിൽ പ്രധാനചുമതലകൾ ഇന്ന് മുതൽ പോലീസ് വഹിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന ചുമതലകൾ പോലീസിന്. ഇന്ന് മുതൽകണ്ടെയിന്‍മെന്‍റ് സോണിലെ നിയന്ത്രണങ്ങളും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും അടക്കമുള്ള ചുമതലകള്‍ പോലീസ് വഹിക്കും. കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിനായിരിക്കും ചുമതലയെന്നും. കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ഡിജിപി അറിയിച്ചു. ഇതിനായി മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡിനെ നിയോഗിക്കും. മറ്റ് പ്രദേശങ്ങളില്‍ വാഹനപരിശോധനയ്ക്കായി ബാരിക്കേഡുകള്‍ സ്ഥാപിക്കും. പച്ചക്കറി, മത്സ്യ ചന്തകള്‍, വിവാഹവീടുകള്‍, മരണവീടുകള്‍, ബസ് സ്റ്റാന്‍റ്, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഒരു തരത്തിലും ആൾക്കൂട്ടം അനുവദിക്കുന്നതല്ല. നിർദ്ദേശങ്ങൾ നടപ്പാക്കാനായി ഉന്നത പോലീസുദ്യോഗസ്ഥർക്ക് ജില്ലകളുടെ ചുമതല നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button