Latest NewsNewsInternational

പ്രഭാത വ്യായാമത്തിനിടെ അമേരിക്കയില്‍ ഇന്ത്യക്കാരിയായ ഗവേഷക കൊല്ലപ്പെട്ടു

ഹൂസ്റ്റൺ : അമേരിക്കയില്‍ ഇന്ത്യന്‍ വംശജയായ ഗവേഷക ജോഗിങ്ങിനിടെ കൊല്ലപ്പെട്ടു. ടെക്‌സാസിലെ പ്ലാനോ സിറ്റിയില്‍ താമസിക്കുന്ന സര്‍മിസ്ത സെനാ(43)ണ് കൊല്ലപ്പെട്ടത്. നടക്കാന്‍ ഇറങ്ങിയ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഓഗസ്റ്റ് ഒന്നിന് ആയിരുന്നു സംഭവം നടന്നത്. ചിഷോം ട്രയൽ പാർക്കിന് സമീപം ജോഗിങ്ങ് നടത്തുന്നതിനിടെ ആയിരുന്നു ഇവർ കൊല്ലപ്പെട്ടത്. വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ആൺമക്കളുടെ അമ്മ കൂടിയായ സർമിസ്ത ഫാർമസിസ്റ്റും ഗവേഷകയുമായിരുന്നു. മോളിക്യുലർ ബയോളജിയിൽ പഠനം പൂർത്തിയാക്കിയ ഇവർ കാൻസർ രോഗികൾക്കൊപ്പം പ്രവർത്തിച്ച് വരികയായിരുന്നു.

കൊലപാതകം നടന്ന അതേസമയത്തു തന്നെ സമീപത്തുളള വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മോഷ്ടാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 29കാരനായ ബകാരി അബിയോന മോൻക്രീഫ് എന്നയാളാണ് അറസ്റ്റിലായത് ഇയാള്‍ക്ക് യുവതിയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. .

അത്ലറ്റ് കൂടിയായ സർമിസ്ത സെൻ എല്ലാ ദിവസവും രാവിലെ ചിഷോം ട്രയൽ ഏരിയയിൽ ജോഗിങ്ങ് നടത്താൻ എത്താറുണ്ട്. കുട്ടികൾ ഉണരുന്നതിന് മുമ്പ് ജോഗിങ്ങ് പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തുന്നത് ആയിരുന്നു പതിവ്. സംഭവം അറിഞ്ഞതിന്റെ നടുക്കത്തിലും ഞെട്ടലിലുമാണ് ഇവരുടെ കുടുംബാംഗങ്ങൾ. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവും ആരുമായും പെട്ടെന്നു തന്നെ സൗഹൃദത്തിലാവുന്ന സ്വഭാവവുമാണ് അവരുടേതെന്ന് സഹോദരൻ സുമിത് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button