COVID 19KeralaLatest NewsNews

മഹാമാരിയുടെ പിടിയിലായതിനാല്‍ ഇക്കുറി മലബാറിന്റെ ആത്മാവായ  തെയ്യങ്ങൾ ഇല്ല

മാര്‍ച്ച് മാസത്തില്‍ തുടങ്ങി ജൂലൈ വരെയാണ്

മഹാമാരിയുടെ പിടിയിലായതിനാല്‍ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് ഈ വര്‍ഷം കടന്നു പോകുന്നത്. ആര്‍ക്കും എവിടെയും നിയന്ത്രണങ്ങള്‍ മാത്രം. മലബാറിന്റെ ആത്മാവ് ഏറ്റുവാങ്ങിയ കലയാണ് തെയ്യം. മാര്‍ച്ച് മാസത്തില്‍ തുടങ്ങി ജൂലൈ വരെയാണ് ഈ പരമ്പരാഗത അനുഷ്ഠാന കലയുടെ ആഘോഷ കാലം. കോഴിക്കോട് ഭാഗത്തേക്ക് തിറയെന്നും കണ്ണൂര്‍ .കാസര്‍കോട് ഭാഗത്തേക്ക് തെയ്യം എന്നും ഇതിന് പല വകഭേദങ്ങളാണ്. ഒരു തെയ്യക്കാലം കഴിഞ്ഞാല്‍ അടുത്ത തെയ്യക്കാലത്തിനായുള്ള കാത്തിരിപ്പിലാണ് ഓരോ ആസ്വാദകരും കലാകാരന്മാരും. എന്നാല്‍ ഇത്തവണയുളള കാത്തിരിപ്പ് വെറുതെയായി.

വീട്ടുകാരും നാട്ടുകാരും ഒന്നിച്ചുള്ള ദിവസങ്ങള്‍ ,ഇവിടെ മാറ്റി നിര്‍ത്തപ്പടലുകളില്ല. ആര്‍പ്പുവിളികളും അട്ടഹാസങ്ങളുമായി ഒരുമിച്ച് ഒരു കൂട്ടം ജനങ്ങള്‍.ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ഓടിനടക്കുന്ന സംഘാടക കമ്മിറ്റിക്കാരും, കുടുംബത്തിലെ മുതിര്‍ന്ന കാരണവന്മാരും, മറ്റൊരു ഭാഗത്ത് തെയ്യത്തെ വരവേല്‍ക്കാനൊരുങ്ങി അവരുടെ അനുഗ്രഹത്തിനായി കാത്ത് സ്ത്രീകള്‍. അദ്ഭുതത്തോടെ തെയ്യക്കോലങ്ങളെ നോക്കി ഉത്സവപ്പറമ്പിലെ കളിപ്പാട്ടങ്ങളിലും ,കുപ്പിവളകളിലും കണ്ണുവെച്ച് ഓടി നടക്കുന്ന കുട്ടിപട്ടാളങ്ങള്‍ വേറെയും. പഴയകാലത്തെ തെയ്യ കഥകളുടെ കെട്ടഴിച്ച് മുത്തശ്ശിമാരുടെ കൂട്ടം മറ്റൊരു വശത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button