KeralaLatest NewsNewsEntertainment

ഈ സ്വന്തത്ര്യ ദിനത്തിൽ സരിഗമപ ഫിനാലെയുമായി സീ കേരളം

കൊച്ചി: ലോക്ക് ഡൗൺ കാരണം നീണ്ടു പോയ സീ കേരളത്തിന്റെ സംഗീത റിയാലിറ്റി ഷോ സരിഗമപയുടെ ഫിനാലെ തീയതി പ്രഖ്യാപിച്ചു. ഈ സ്വാതത്ര്യ ദിനത്തിൽ പ്രേക്ഷകർക്കായി ഒരു സന്തോഷമുണ്ടെന്ന് പങ്കു വെച്ചാണ് സീ കേരളം തീയതി പ്രഖ്യാപിച്ചത്. ഷോയുടെ ഗ്രാൻഡ് ഫൈനൽ ഓഗസ്റ്റ് 15 ന് വൈകുന്നേരം 5.30 ന് സംപ്രേഷണം ചെയ്യുമെന്ന് സീ കേരളം സ്ഥിരീകരിച്ചു. ഏറെ നാളായി പ്രേക്ഷകരും മത്സാരാർത്ഥികളും ഒരേ പോലെ കാത്തിരുന്നതാണ് സരിഗമപയുടെ ഫൈനൽ. തീയതികൾ പ്രഖ്യാപിച്ചതോടെ മത്സാരാർത്ഥികളെല്ലാം ആവേശത്തിലാണ്. ഫൈനലിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അതിനായി കഠിനമായി തയ്യാറെടുക്കുകയാണെന്നും മത്സരാർത്ഥികൾ പറഞ്ഞു. ഷോ നൂറിലധികം എപ്പിസോഡുകൾ പിന്നിട്ടു ഗ്രാൻഡ് ഫിനാലെയിലേക്കു പ്രവേശിക്കുന്ന ഘട്ടത്തിലാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഷൂട്ടിംഗ് പുനരാംഭിച്ചെങ്കിലും സീ കേരളത്തിന്റെ ജനപ്രീയ ഷോ ആയ സരിഗമപയുടെ ഫൈനലിനെക്കുറിച്ചൊന്നും ചാനൽ ഇതുവരെ പറഞ്ഞിട്ടുണ്ടായിരുന്നില്ല.

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ മുൻനിര ഷോയായ സരിഗമപ 25 വർഷങ്ങൾ പിന്നിട്ടിരുന്നു. സീയുടെ വിവിധ പ്രാദേശിക ചാനലുകൾ ഇത് ആഘോഷമാക്കിയിരുന്നു. സരിഗമപയുടെ മലയാളം പതിപ്പ് ഒരു വർഷം മുമ്പാണ് സംപ്രേഷണം ആരംഭിച്ചത്. ഏറെ പ്രേക്ഷക പ്രീതി സമ്പാദിച്ച ഒരു സംഗീത റിയാലിറ്റി ഷോയാണ് സരിഗമ.

അശ്വിൻ വിജയൻ, ലിബിൻ സ്കറിയ, ശ്വേത അശോക്, കീർത്തന എസ് കെ, ജാസിം ജമാൽ എന്നിവരടങ്ങുന്ന അഞ്ച് ഫൈനലിസ്റ്റുകളെ ഇതിനകം തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് പരമാവധി വോട്ട് നേടുന്നത് ആരാണ് എന്നതിനെ ആശ്രയിച്ച് ആറാമത്തെ ഫൈനലിസ്റ്റിനെ തീരുമാനിക്കുക.

ഗായിക സുജാത, സംഗീത സംവിധായകരായ ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവരാണ് ഷോയുടെ വിധികർത്താക്കൾ.

shortlink

Related Articles

Post Your Comments


Back to top button