Latest NewsUAENewsGulf

കോവിഡ് കാലത്തെ ഭാഗ്യം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടികൾ നേടി ഇന്ത്യൻ പ്രവാസി : മറ്റു സമ്മാനങ്ങളും ഇന്ത്യക്കാർക്ക് തന്നെ

അബുദാബി : കോവിഡ് കാലത്തെ ഭാഗ്യം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികളുടെ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. അബുദാബി ബിഗ് ടിക്കറ്റിന്‍റെ 218-ാമത് നറുക്കെടുപ്പിലെ 1.2കോടി ദിര്‍ഹത്തിന്റെ(ഏകദശം 24 കോടി) സമ്മാനം 37കാരനായ ദിപാങ്കര്‍ റെഡ്ഡിയെ തേടിയാണ് ഇത്തവണ എത്തിയത്.

ജൂലൈ 14ന് . 11 സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനത്തുക പങ്കിട്ടെടുക്കുമെന്ന് ദീപാങ്കര്‍ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി ദുബായില്‍ പ്രവാസിയായ ദിപാങ്കര്‍. യതീം ഐ സെന്ററില്‍ ഒപ്റ്റീഷ്യനായാണ് ജോലി ചെയ്യുന്നു.

നറുക്കെടുപ്പിലെ ആഢംബര വാഹനമായ ജീപ്പ് ഗ്രാന്റ് ചെറോക്കി സീരിസ് 03 ഇന്ത്യക്കാരനായ ഭോജ ഷെട്ടിഗരയാണ് സ്വന്തമാക്കിയത്. ഇത്തവണത്തെ നറുക്കെടുപ്പിലെ എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാരാണ് നേടിയത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കാണികളില്ലാതെയായിരുന്നു നറുക്കെടുപ്പ്..

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button