Latest NewsIndiaNews

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ഭൂമീ പൂജാ ദിനത്തില്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ പ്രസ്താവന…നിലപാടില്‍ മാറ്റമില്ല… ശരിയത് ഇങ്ങനെയാണ് പറഞ്ഞത്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ഭൂമീ പൂജാ ദിനത്തില്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ പ്രസ്താവന പുറത്തുവന്നു. ഒരിക്കല്‍ സ്ഥാപിക്കപ്പെട്ട മോസ്‌ക്ക് എന്നും മോസ്‌ക്കായി തുടരും എന്നതുകൊണ്ട് ബാബറി മസ്ജിദ് മോസ്‌ക്കായി തന്നെയായിരിക്കുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ശരീയത് ഇങ്ങനെയാണ് പറയുന്നതെന്ന്, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ ഭൂമീ പൂജാ ദിനത്തില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ബോര്‍ഡ് പറഞ്ഞു.

Read Also : ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള തറക്കല്ലിട്ട് പ്രധാനമന്ത്രി മടങ്ങിയത് ചരിത്രത്തിലെ സുവര്‍ണ ലിപികളില്‍ എഴുതിചേര്‍ക്കാനാവുന്ന മൂന്ന് റിക്കാഡുകളും സ്വന്തമാക്കി

ബാബറി മസ്ജിദ് നിലനിന്ന സ്ഥലത്ത് ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധി അനീതിയാണെന്ന് വ്യക്തിനിയമ ബോര്‍ഡ് അഭിപ്രായപ്പെട്ടു. ബാബറി മസ്ജിദ് മോസ്‌ക്കായിത്തന്നെ തുടരും. ഹഗിയ സോഫിയ ആണ് അതിന് ഏറ്റവും വലിയ ഉദാഹരണം. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്നതിനുള്ള വിധി അതിനെ ഇല്ലാതാക്കില്ല. ഇതില്‍ ഹൃദയം തകരേണ്ട കാര്യമില്ല. കാര്യങ്ങള്‍ എന്നും ഇങ്ങനെ തുടരില്ല, ഇതു രാഷ്ട്രീയമാണെന്നും പ്രസ്താവന പറയുന്നു.

ഏതെങ്കിലും ആരാധനാലയമോ ക്ഷേത്രമോ തകര്‍ത്തല്ല ബാബറി പള്ളി നിര്‍മിച്ചത് എന്നാണ് ബോര്‍ഡിന്റെ എന്നത്തെയും നിലപാടെന്ന് ജനറല്‍ സെക്രട്ടറി മൗലാന മുഹമ്മദ് വാലി റഹ്മാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button