Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തുന്നത് 29 വര്‍ഷങ്ങള്‍ക്കു ശേഷം…. അയോധ്യയില്‍ രാമക്ഷേത്രം പണിയുമ്പോള്‍ മാത്രമേ മടങ്ങിവരൂ എന്ന് 1992ലെ ശപഥം ഇന്ന് സാക്ഷാത്കരിച്ചു

ന്യൂഡല്‍ഹി : ഇന്ന് രാജ്യമെങ്ങും മോദി തരംഗമാണ്. വര്‍ഷങ്ങള്‍ നീണ്ട ഒരു യജ്ഞത്തിനാണ് ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകള്‍ക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കര്‍മം നടത്തിയത്.

Read also : അയോധ്യയില്‍ രാമക്ഷേത്രത്തിന് ഭൂമി പൂജ നടക്കുമ്പോള്‍ 81കാരിയായ ഊര്‍മിള 28 വര്‍ഷത്തിന് ശേഷം ഭക്ഷണം കഴിക്കും

ഇതോടെ 29 വര്‍ഷത്തെ ശപഥവും നിറവേറി. പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തുന്നത് 29 വര്‍ഷങ്ങള്‍ക്കു ശേഷം. അയോധ്യയില്‍ രാമക്ഷേത്രം പണിയുമ്പോള്‍ മാത്രമേ മടങ്ങിവരൂ എന്ന് 1992ല്‍ അദ്ദേഹം ശപഥം ചെയ്തിരുന്നു. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം ഫൈസാബാദ്-അംബേദ്കര്‍ നഗറിന്റെ അതിര്‍ത്തി സന്ദര്‍ശിച്ചിരുന്നുവെങ്കിലും അദ്ദേഹം അയോധ്യ സന്ദര്‍ശിച്ചിരുന്നില്ല. തന്റെ റാലികളില്‍ വിഷയം പരാമര്‍ശിക്കുന്നതും ഒഴിവാക്കി.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പ്രചാരണത്തിന്റെ ഭാഗമായി, തിരംഗ യാത്രയുടെ കണ്‍വീനറായിരിക്കെയാണ് മോദി അവസാനമായി അയോധ്യ സന്ദര്‍ശിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു.

ശ്രീരാമന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന രാമ ജന്മഭൂമി സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറയുന്നു. ഹനുമാന്‍ ക്ഷേത്രം ‘ഹനുമാന്‍ ഗഡി’ സന്ദര്‍ശിച്ച ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് മോദിയെന്നും യുപി സര്‍ക്കാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button