COVID 19KeralaLatest NewsNews

കൊല്ലത്ത് 30 പേര്‍ക്ക് കൂടി കോവിഡ് 19 : ഒരു മരണം കൂടി

കൊല്ലത്ത് 30 പേര്‍ക്ക് കൂടി കോവിഡ് 19 : ഒരു മരണം കൂടികൊല്ലം ജില്ലയില്‍ ബുധനാഴ്ച 49 പേര്‍ രോഗമുക്തി നേടി. ചാത്തന്നൂര്‍ ഇടനാട് സ്വദേശിയായ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരി ഉള്‍പ്പടെ ജില്ലയില്‍ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര്‍ വിദേശത്ത് നിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചു.

മരണം

വെളിനല്ലൂര്‍ റോഡുവിള അനസ് മന്‍സിലില്‍ അബ്ദുള്‍ സലാം(58) മരണപ്പെട്ടത് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

വിദേശത്ത് നിന്നുമെത്തിയവര്‍

ഇളമാട് വേങ്ങൂര്‍ സ്വദേശി(56) സൗദിയില്‍ നിന്നും കുമ്മിള്‍ കൊലിഞ്ചി സ്വദേശി(39), പൂതക്കുളം മുക്കട സ്വദേശി(29) എന്നിവര്‍ യു എ ഇ യില്‍ നിന്നും കരിക്കോട് സ്വദേശി(55) മസ്‌ക്കറ്റില്‍ നിന്നും ചന്ദനത്തോപ്പ് സ്വദേശി(30), ചാത്തന്നൂര്‍ മീനാട് സ്വദേശി(36), പെരിനാട് വെളളിമണ്‍ സ്വദേശി(45) എന്നിവര്‍ ദുബായില്‍ നിന്നും ഉമയനല്ലൂര്‍ സ്വദേശി(40) ഷാര്‍ജയില്‍ നിന്നും എത്തിയതാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍

കുണ്ടറ പടപ്പക്കര സ്വദേശി (26) അരുണാചല്‍ പ്രദേശില്‍ നിന്നും പെരിനാട് വെളളിമണ്‍ സ്വദേശി(32) ബാംഗ്ലൂരില്‍ നിന്നും മൈനാഗപ്പളളി കടപ്പ സ്വദേശി(23) കര്‍ണ്ണാടകയില്‍ നിന്നും എത്തിയതാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

ആദിച്ചനല്ലൂര്‍ കൈതക്കുഴി സ്വദേശി(38), എഴുകോണ്‍ ഇടയ്ക്കിടം സ്വദേശിനി(48), കല്ലുവാതുക്കല്‍ വരിഞ്ഞം സ്വദേശി(32), കോട്ടപ്പുറം പുലമണ്‍ സ്വദേശിനികളായ 17, 14 വയസുള്ളവര്‍, കൊട്ടാരക്കര മുനിസിപ്പാലിറ്റി സ്വദേശി(55), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(27), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(74), പുന്തലത്താഴം പുലരി നഗര്‍ സ്വദേശികളായ 8, 18, 40, 8 വയസുള്ളവര്‍, ചവറ പുതുക്കാട് സ്വദേശി(57), തേവലക്കര നടുവിലക്കര സ്വദേശിനി(60), തേവലക്കര പടിഞ്ഞാറ്റിന്‍കര സ്വദേശി(44), പരവൂര്‍ പൊഴിക്കര സ്വദേശിനി(34), വെട്ടിക്കവല തലച്ചിറ സ്വദേശിനി(72), ചാത്തന്നൂര്‍ ഇടനാട് സ്വദേശിനി(22)(സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരി), പട്ടാഴി കന്നിമേല്‍ സ്വദേശിനി(55).

shortlink

Related Articles

Post Your Comments

Related Articles


Back to top button