Latest NewsNewsIndia

ദശരഥ രാജാവിന്റെ മകനായ രാജകുമാരനാണ് രാമന്‍ .. രാമനെ പൂജിയ്ക്കുന്ന നിങ്ങള്‍ക്കൊന്നും ഒരു ബുദ്ധിയുമില്ലേ ? ലോകം മുഴുവനും ഉറ്റു നോക്കുന്ന ആ മഹത് ചടങ്ങിനിടെ നിന്ദ്യവാക്കുകളുമായി സുപ്രിം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: ദശരഥ രാജാവിന്റെ മകനായ രാജകുമാരനാണ് രാമന്‍ . രാമനെ പൂജിയ്ക്കുന്ന നിങ്ങള്‍ക്കൊന്നും ഒരു ബുദ്ധിയുമില്ലേ ? ലോകം മുഴുവനും ഉറ്റു നോക്കുന്ന ആ മഹത് ചടങ്ങിനിടെ നിന്ദ്യവാക്കുകളുമായി സുപ്രിം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. രാമന്‍ ദൈവമല്ല. മനുഷ്യനാണെന്ന് പറഞ്ഞ അദ്ദേഹം മനുഷ്യര്‍ക്ക് ആരെങ്കിലും ക്ഷേത്രം പണിയുമോ എന്നും ചോദിച്ചു. ദശരഥ രാജാവിന്റെ മകനായ രാജകുമാരനാണ് രാമന്‍. നിങ്ങള്‍ക്കൊന്നും ഒരു ബുദ്ധിയുമില്ലേ- അദ്ദേഹം മാധ്യപ്രവര്‍ത്തകരോട് ചോദിച്ചു. രാമനെ ഇന്ത്യന്‍ ജനതയെ വിഢികളാക്കാനുള്ള ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പെടെയുള്ള രാഷ്ട്രീയ നേതാക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

read also : വർഷങ്ങൾ നീണ്ട വാഗ്‌ദാനം: രാമക്ഷേത്രത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു

ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നാം പരിഹാസ്യരാവുകയാണ്. പശു ഇവിടെ മാതാവാണ്. മനുഷ്യരുടെ മാതാവെങ്ങിനെയാണ് ഒരു മൃഗമാവുന്നത്- അദ്ദേഹം ചോദിച്ചു. മാനവ് എന്ന ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തതാണ് കട്ജുവിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button