Latest NewsKeralaNews

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത : എന്തും സംഭവിയ്ക്കാമെന്ന സ്ഥതിയെന്ന ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത, എന്തും സംഭവിയ്ക്കാമെന്ന സ്ഥതിയെന്ന ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  വിവിധ ജില്ലകളില്‍ അതി തീവ്ര മഴയുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇടുക്കി, വയനാട്, പാലക്കാട്, വയനാട്, കണ്ണൂര്‍, ജില്ലകളില്‍ വരുന്ന നാലു ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയോടൊപ്പ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയവയുടെ സാധ്യതയും കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : അതിശക്തമായ മഴയ്‌ക്കൊപ്പം കനത്ത കാറ്റും : ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം : ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു

ഇത് മുന്നില്‍ കണ്ടു കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണ സംവിധാനങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന, ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളിലുള്ളവരെ മുന്‍ കരുതലിന്റെ ഭാഗമായി മാറ്റിത്താമസിപ്പിക്കും. നീല ഗിരിക്കുന്നുകളില്‍ അതി തീവ്ര മഴയുണ്ടാവുന്നത് വയനാട്, മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖല, പാലക്കാട് ജില്ലയുടെ വടക്കു കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ അപകട സാധ്യത വര്‍ധിപ്പിക്കും. ഇടുക്കി ജില്ലയില്‍ അതി തീവ്ര മഴ പെയ്യുന്നത് എറണാകുളം ജില്ലയെയും ബാധിക്കാനിടയുണ്ട്. പ്രവചനാതീതമായ ഈ സാഹചര്യത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പുകളെയും ഗൗരവത്തില്‍ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നദികളിലോ ജലാശയങ്ങളിലോ ഇറങ്ങരുത്. കാഴ്ച കാണാനും പോകരുത്. കൂട്ടം കൂടി നില്‍ക്കുകയും നദികള്‍ക്കരുകില്‍നിന്ന് സെല്‍ഫി എടുക്കാനും പാടില്ല. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button