KeralaLatest NewsNewsKuwaitGulf

നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കുവൈറ്റിലേക്ക് മടങ്ങാന്‍ വഴി തെളിയുന്നു

കുവൈറ്റ് സിറ്റി: നാട്ടില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കുവൈറ്റിലേക്ക് മടങ്ങാന്‍ വഴി തെളിയുന്നു. ആഗസ്റ്റ് 10 മുതല്‍ ഒക്‌ടോബര്‍ 24 വരെ താല്‍ക്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് കുവൈറ്റ് ഡി.ജി.സി.എ അംഗീകാരം നല്‍കി. ഇതനുസരിച്ച് ഇരു രാജ്യങ്ങളിലെയും വിമാനകമ്പനികള്‍ക്ക് പ്രതിദിനം 500 സീറ്റുകള്‍ വീതം അനുവദിക്കും.

Read Also : മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട ; കാശ്മീര്‍ വിഷയം പരാമര്‍ശിച്ച ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

ഇരുരാജ്യങ്ങളിലെയും വ്യോമയാനവകുപ്പ് മേധാവികള്‍ തമ്മില്‍ ജൂലൈ 28ന് നടന്ന വിര്‍ച്വല്‍ യോഗത്തിലാണ് താല്‍ക്കാലിക വിമാന സര്‍വീസ് സംബന്ധിച്ച് ധാരണയായത്. ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കുവൈറ്റ്് അംഗീകരിച്ചതോടെയാണ് താല്‍ക്കാലികമായെങ്കിലും വിമാന സര്‍വീസ് ആരംഭിക്കുന്നതിന് വഴി തെളിഞ്ഞത്.

ഇന്ത്യയിലെ വിജയവാഡ, ഗയ, ന്യൂദല്‍ഹി, അമൃതസര്‍, മുംബൈ, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ തിരുവനന്തപുരം, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ജയ്പൂര്‍, മംഗളൂരു വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് ഉണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button