COVID 19KeralaLatest NewsNews

വീണ്ടും കൊവിഡ് മരണം: കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു

ശ്വാസകോശാര്‍ബുദവും ന്യൂമോണിയയും ഉണ്ടായിരുന്നു

സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം. കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലിരുന്ന പള്ളുരുത്തി കളത്തില്‍ വീട്ടില്‍ റാഫി (64) മരിച്ചു. ശ്വാസകോശാര്‍ബുദവും ന്യൂമോണിയയും ഉണ്ടായിരുന്നു.

കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സയിലായിരുന്ന ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടില്‍ പുരുഷോത്തമനും (84) മരിച്ചു. കടുത്ത ന്യുമോണിയ ബാധിതനായിരുന്ന പുരുഷോത്തമനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു.

പ്രോട്ടോക്കോളനുസരിച്ച്‌ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിന് സ്രവം ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button