COVID 19KeralaLatest NewsNews

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്, സിപിഎം സമ്മേളനം നടത്തിയെന്ന് ആക്ഷേപം : പങ്കെടുത്തവരിൽ എംഎൽഎയും ഉൾപ്പെടുന്നു

തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്, സിപിഎം സമ്മേളനം നടത്തിയാതായി റിപ്പോർട്ട്. തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ കാരിയോടിൽ , ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പന്റെ നേതൃത്വത്തിൽ ഇന്നലെയായിരുന്നു സമ്മേളനം. ബിജെപി യിൽ നിന്നും സി പി എമ്മിലേക്ക് എത്തിയ പ്രവർത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തകർ തടിച്ചു കൂടിയത്. 100 ലേറെ ആളുകളാണ് പങ്കെടുത്തത്. നെയ്യാറ്റിൻകര എം എൽ എ കെ ആൻസലനും പങ്കെടുത്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

പാറശാല ചെങ്കൽ പ്രദേശങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നുവെന്നു മുഖ്യമന്ത്രി തന്നെ നേരത്ത പറഞ്ഞിരുന്നതാണ്. കോവിഡ് വ്യാപനം നിയന്ത്രണവുമായി ബന്ധപെട്ടു ചുമതല പൂർണമായും പോലീസിനെ ഏല്പിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നു പരാതിയും ഉയർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button