KeralaLatest NewsNews

വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കിടപ്പുമുറിയിലെ രഹസ്യ അറയിൽ നിന്ന് 25 പവൻ കവർന്നു: യുവാവ് പിടിയിൽ

വിതുര: വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കിടപ്പുമുറിയിലെ രഹസ്യഅറയിൽ നിന്ന് 25 പവൻ കവർന്ന യുവാവ് പിടിയിൽ. വിതുര അടിപറമ്പ് സ്വദേശിനിയുടെ വീട്ടിൽ നിന്ന് സ്വർണം കവർന്നതിന് ഉഴമലയ്ക്കൽ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനിൽ രാജേഷ് ആണ് പിടിയിലായത്. യുവതിയും ഭർത്താവും ചികിത്സാ ആവശ്യത്തിനായി തിരുവനന്തപുരത്തു പോയ ദിവസമാണ് മോഷണം നടന്നത്. വീടു കുത്തിപ്പൊളിക്കാതെയാണ് പ്രതി സ്വർണം മോഷ്ടിച്ചത്.

Read also:കൊറോണ ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ചൈനയില്‍ നിന്നും മറ്റൊരു വൈറസ് കൂടി: ആശങ്ക

ഇതോടെ സംശയം തോന്നിയ പൊലീസ് വീട്ടുകാരെ നിരന്തരം ചോദ്യം ചെയ്യുകയും യുവതിയുടെ ഫോൺ കോൾ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതി കുടുങ്ങിയത്. ഫോൺ മുഖേന യുവതിയുമായി സൗഹൃദം സ്ഥാപിച്ച രാജേഷ് തുടർന്ന് നിരന്തരം ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നു. വാഹനം വാങ്ങാൻ 10 ലക്ഷം രൂപ വേണമെന്നും തന്നില്ലെങ്കിൽ ഭർത്താവിനെ എല്ലാ വിവരവും അറിയിക്കുമെന്നും ഭീഷണിപ്പെടുത്തിയതോടെ യുവതി കിടപ്പുമുറിയിൽ ടൈലിനടിയിൽ സ്വർണം സൂക്ഷിച്ചിട്ടുള്ള കാര്യം പറഞ്ഞുകൊടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button