Latest NewsNewsInternational

കടയിൽ നിന്നും വാങ്ങിയ ഭക്ഷണപൊതിക്കുള്ളിൽ നിന്നും ആറ് വയസ്സുകാരിക്ക് ലഭിച്ചത് മാസ്കിന്റെ കഷണങ്ങൾ

കടയിൽ നിന്നും വാങ്ങിയ ഭക്ഷണപൊതിക്കുള്ളിൽ മാസ്കിന്റെ ചെറു കഷണങ്ങൾ കണ്ട് ഞെട്ടി ഒരു കുടുംബം. ഭക്ഷണം കഴിക്കുന്നതിനിടെ ആറ് വയസ്സുകാരിയുടെ തൊണ്ടയിൽ എന്തോ കുടുങ്ങിയപ്പോഴാണ് കുഞ്ഞിന്റെ അമ്മ അക്കാര്യം ശ്രദ്ധിക്കുന്നത്. സർജിക്കൽ മാസ്ക് ചെറിയ കഷണങ്ങളായിട്ടാണ് ഭക്ഷണത്തിനുള്ളിൽ കണ്ടത്.

മക്ഡൊണാൾഡിൽ നിന്നും വാങ്ങിയ ഏകദേശം 20 ചിക്കൻ നഗറ്സിന്റെ ഉള്ളിലാണ് മാസ്ക് കഷണങ്ങൾ കണ്ടെത്തിയത്. നാല് മക്കളെയും കൊണ്ട് ഭക്ഷണം വാങ്ങാൻ റെസ്റ്റോറന്റിൽ പോയി തിരികെ വീട്ടിലെത്തിയ ശേഷമാണ് സംഭവം ലോറ ആർബർ എന്ന അമ്മയാണ് തന്റെ കുട്ടിക്കുണ്ടായ ദുരനുഭവം പുറത്ത് പറഞ്ഞത്. ഏതാണ്ട് 20 ഓളം ചിക്കൻ നഗേറ്റുകളാണ് ഇവർ വാങ്ങി വീട്ടിൽകൊണ്ടു വന്നത്.

ഇംഗ്ലണ്ടിലെ ഹാംപ്‌ഷെയറിലാണ് സംഭവം നടന്നത്. വിമ്മിഷ്‌ടം പ്രകടിപ്പിച്ച കുഞ്ഞിന്റെ തൊണ്ടയിൽ വിരലിട്ടാണ് ലോറ സാധനം പുറത്തെടുത്തത്. കണ്ടപാടെ തനിക്ക് ഞെട്ടലുണ്ടായി എന്ന് അമ്മ പറയുന്നു. ഭക്ഷണം കൊണ്ടുവന്ന പൊതി തുറന്നു നോക്കിയതും മറ്റൊരു പീസിന്റെ ഉള്ളിലും അത് തന്നെ കണ്ടു മാസ്കും ചേർത്താണ് ഭക്ഷണം ഉണ്ടാക്കിയതെന്ന തരത്തിലാണ് കണ്ടതെന്ന് ലോറ പറയുന്നു. തിരികെ പോയി പരാതി പറഞ്ഞ ലോറയോട് കടയുടെ നടത്തിപ്പുകാർ ക്ഷമ പറയാൻ പോലും മനസ്സ് കാട്ടിയില്ല എന്നും അവർ ആരോപിക്കുന്നു

ഭക്ഷണം അവരുടെ സൈറ്റിൽ പാകം ചെയ്തതല്ല എന്നായിരുന്നു മറുപടി. എന്നിട്ട് ഇവർ അതേ ഭക്ഷണം വിൽക്കുന്നത് പോലും നിർത്തിയില്ല എന്നും ലോറ പരാതിപ്പെടുന്നു. കടയിൽ വന്നിരുന്നവർക്ക് അതേ ഭക്ഷണം തന്നെ വിളമ്പുകയും ചെയ്തതായി ലോറ പറഞ്ഞു. കുഞ്ഞിന് എന്തെങ്കിലും അപകടം പറ്റിയിരുന്നെങ്കിൽ ആര് സമാധാനം പറയുമായിരുന്നെന്നും ലോറ ചോദിക്കുന്നു. എന്നാൽ സംഭവം അറിഞ്ഞപ്പോൾ ഇത് ജീവനക്കാരുടെ ശ്രദ്ധയിൽ പെടുത്തിയെന്നും, മാപ്പു പറഞ്ഞെന്നും, മുഴുവൻ തുകയും മടക്കി നൽകിയെന്നും മക് ഡൊണാൾഡ്‌സ് അധികൃതർ ‘ഡെയ്‌ലി മെയ്‌ലിനോട്’ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button