COVID 19Latest NewsKeralaNattuvarthaNews

കൊറോണ ഡ്യൂട്ടിക്കിടയില്‍ എസ്‌ഐക്ക് നേരെ ആക്രമണം

8 പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: കൊറോണ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണ ശ്രമം. വെള്ളറട എസ്ഐ സതീഷ് ശങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്.കണ്ടെയ്ന്‍മെന്റ് സോണായ പനച്ചമൂട്ടില്‍ കൂട്ടംകൂടി നിന്നവരോട് പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതാണ് അക്രമത്തിനിടയാക്കിയത്.

കൂട്ടംകൂടിയവര്‍ പോലീസിനെ അസഭ്യം പറയുകയും തട്ടിക്കയറാന്‍ ശ്രമിക്കുകയും ചെയ്തു.പനച്ചമൂട് സ്വദേശികളായ ശ്യാം, റിഷാദ്, കൂടാതെ കണ്ടാല്‍ അറിയാവുന്ന ആറു പേര്‍ക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button