KeralaLatest NewsNews

മുഖ്യ​മ​ന്ത്രി​യും സ്വ​പ്ന​യും ത​മ്മി​ലു​ള്ള ഇ​ട​പാ​ട് ബി​ജെ​പി വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​രു​ന്നു​, ഇ​ത് അ​ക്ഷ​രം​പ്ര​തി ശ​രി​വ​യ്ക്കു​ന്ന​താ​ണ് എ​ൻ​ഐ​എ റി​പ്പോ​ർ​ട്ട് ; മുഖ്യ​മ​ന്ത്രി ​ രാ​ജി വ​ച്ച് അ​ന്വ​ഷ​ണം നേ​രി​ട​ണം : കെ സുരേന്ദ്രൻ

തിരുവനന്തപുരം : സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്ന​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​ത്ത ബ​ന്ധ​മെ​ന്ന് എ​ൻ​ഐ​എ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​തി​നു പി​ന്നാ​ലെ പ്രതികരണവുമായി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി​യും സ്വ​പ്ന​യും ത​മ്മി​ലു​ള്ള ഇ​ട​പാ​ട് ബി​ജെ​പി വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​രു​ന്നു, ഇ​ത് അ​ക്ഷ​രം​പ്ര​തി ശ​രി​വ​യ്ക്കു​ന്ന​താ​ണ് എ​ൻ​ഐ​എ റി​പ്പോ​ർട്ടെന്നു സുരേന്ദ്രൻ പ്രതികരിച്ചു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പു​റ​ത്തു വ​ന്ന​തി​ന്‍റെ പി​റ്റേ​ന്ന് ത​ന്നെ ഞ​ങ്ങ​ൾ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നു. ​വള​രെ ഗൗ​ര​വ​മേ​റി​യ കാര്യമാണിത്, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യു​ള്ള ബ​ന്ധം തെ​ളി​ഞ്ഞു. രാ​ജി വ​ച്ച് അ​ന്വ​ഷ​ണം നേ​രി​ട​ണം. എ​ങ്കി​ൽ മാ​ത്ര​മേ സ​ത്യാ​വ​സ്ഥ പു​റ​ത്തു കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു. എ​ൻ​ഐ​എ വി​ശ്യാ​സ്യ​ത​യു​ള്ള ഏ​ജ​ൻ​സി​യാ​ണ്. എ​ൻ​ഐ​എ​യു​ടെ അ​ന്വേ​ഷ​ണ​ത്തെ മു​ഖ്യ​മ​ന്ത്രി സ്വാ​ഗ​തം ചെ​യ്ത​താണെന്നും, അ​തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്ക് മു​ട​ന്ത​ൻ ന്യാ​യം പ​റ​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻഐഎ സംഘം കോടതിയിൽ അറിയിച്ചത്. സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെ അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ കുമാർ ആണ് കോടതിയിൽ ഇക്കാര്യം ധരിപ്പിച്ചത്. ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ട്. അതുവഴി മുഖ്യമന്ത്രിയുടെ ഓഫിസിലും സ്വാധീനമുണ്ട്. സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി നൽകിയത് ശിവശങ്കറാണ്. അദ്ദേഹത്തിൽനിന്ന് സ്വപ്ന ഉപദേശങ്ങൾ സ്വീകരിച്ചിരുന്നുവെന്നും എൻഐഎ അറിയിച്ചു.

ഗൂഢാലോചനയിൽ സ്വപ്‌നയ്ക്ക് മുഖ്യപങ്കുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ നിർദേശിച്ചുവെന്നും എൻഐഎ വ്യക്തമാക്കി. അതേസമയം സ്വർണക്കടത്തിന്റെ പേരിൽ തനിക്കെതിരായുള്ള ചോദ്യം ചെയ്യലുകൾ പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്ന് സ്വപ്ന കോടതിയോട് അപേക്ഷിച്ചിരുന്നു. നികുതി വെട്ടിപ്പു കേസ് മാത്രമാണെന്ന വാദമായിരുന്നു സ്വപ്നയുടെ അഭിഭാഷകൻ മുന്നോട്ടുവെച്ചത്. എന്നാൽ കേസ് കൂടുതൽ ഗൗരവമുള്ളതാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button