KeralaLatest NewsNews

പുതിയ ദേശീയ വിദ്യാഭ്യാസനയം ചരിത്രമുഹൂര്‍ത്തമെന്ന് ടിസിഎസ് ഇയോണ്‍

കൊച്ചി: വിജ്ഞാനവും പുതുമകളും പ്രാവീണ്യവും വളര്‍ത്തുന്നതിന് ഊന്നല്‍ നല്കുന്നതാണ് ഓഗസ്റ്റ് ഒന്നിന് പ്രധാനമന്ത്രി പങ്കുവച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയം 2020-നെക്കുറിച്ചുള്ള ചിന്തകള്‍. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണ് പുതിയ നയം. ആഗോളതലത്തിലെ പ്രമുഖ 20 വിദ്യാഭ്യാസസ്ഥാപനങ്ങളുമായി പങ്കാളിത്തം ലക്ഷ്യമിടുന്നതിനെക്കുറിച്ചും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലോകോത്തരമായ അറിവുകള്‍ സ്വന്തമാക്കുന്നതിനും ഈ നയം വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യന്‍ വിദ്യാഭ്യാസസംവിധാനത്തിന് പരമപ്രധാനമായ നിമിഷമാണ് ദേശീയ വിദ്യാഭ്യാസനയമെന്ന് പ്രമുഖ ഗ്ലോബല്‍ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടിംഗ് സര്‍വീസസിന്‍റെ സ്ട്രാറ്റജിക് യൂണിറ്റായ ടിസിഎസ് ഇയോണിന്‍റെ ആഗോള മേധാവി വെങ്കുസ്വാമി രാമസ്വാമി പറഞ്ഞു. കഴിഞ്ഞ തവണ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതിന് ശേഷം മൂന്ന് ദശാബ്ദം കഴിഞ്ഞതിനാല്‍ രാജ്യത്ത് സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പരിതസ്ഥിതിയില്‍ കാതലായ മാറ്റങ്ങളുണ്ടായി. വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും ക്രിയാത്മകമായ ശേഷികള്‍ ഉടച്ചുവാര്‍ക്കുന്നതിനും പുനര്‍വിഭാവനം ചെയ്യുന്നതിനും കഴിയുന്നതായിരിക്കണം വിദ്യാഭ്യാസരംഗം. ദേശീയ വിദ്യാഭ്യാസനയം 2020 ഭാവിയെക്കരുതിയുള്ള ഒരു പടിയാണ്. ക്രിയാത്മകവും വഴക്കമുള്ളതും സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്നതുമായ ചട്ടക്കൂടായതിനാല്‍ ഇന്ത്യയ്ക്ക് വിദ്യാഭ്യാസത്തിന്‍റെ അടുത്ത അദ്ധ്യായങ്ങള്‍ മാറ്റിയെഴുതാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തെ രൂപപ്പെടുത്തുന്നതിനുള്ള കരിക്കുലത്തിനും അദ്ധ്യാപനരീതികള്‍ക്കും പുതിയ വിദ്യാഭ്യാസനയം ശ്രദ്ധ നല്കുന്നു. 18 വയസുവരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം അവകാശമാണെന്ന് പ്രഖ്യാപിക്കുന്നത് ഉന്നതവിദ്യാഭ്യാസത്തെ ജനാധിപത്യപരമാക്കും. ഡിജിറ്റല്‍, വിവിധഭാഷാ രീതികളും വ്യാപകമാകുന്നതോടെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാന്‍ സഹായകമാകും. വിവിധതരം ശിക്ഷണരീതികള്‍ക്കായുള്ള പ്ലാറ്റ്ഫോമുകള്‍ രാജ്യത്ത് വലിയമാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ മാറ്റങ്ങള്‍ വളരെക്കാലമായി നടപ്പാക്കാനിരിക്കുകയായിരുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തില്‍ സാരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതായിരിക്കും ഇത്. വളരെ കൃത്യതയോടെ ദേശീയവിദ്യാഭ്യാസനയം നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ഈ ചട്ടക്കൂട് നടപ്പാക്കുന്നതിന് ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ വരുത്തുന്നതിനായി ടിസിഎസും ടിസിഎസ് ഇയോണും സര്‍ക്കാരുമായും ഈ രംഗത്തെ ജൈവസമൂഹവുമായും പങ്കാളികളാവുകയും ഭാവിയിലെ വിദ്യാഭ്യാസസംഗത്തെ മാറ്റിയെടുക്കാനുള്ള വൈദഗ്ധ്യം ലഭ്യമാക്കുകയും ചെയ്യും.

മഹാമാരിയുടെ കാലത്തും തുടര്‍ന്നും ടിസിഎസ് ഇയോണ്‍ തടസങ്ങളില്ലാത്ത വിദ്യാഭ്യാസവും പ്രാവീണ്യവും ഉറപ്പുവരുത്തും. നാഷണല്‍ സ്കില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ പോലെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുമായി പങ്കുചേര്‍ന്ന് ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ സവിശേഷമായ കോഴ്സുകള്‍, സൊല്യൂഷന്‍സ്, സൗജന്യ ഡിജിറ്റല്‍ ഗ്ലാസ്റൂം, കരിയര്‍ എഡ്ജ് – 15 ഡേ ഫ്രീ സെല്‍ഫ് പേയ്സ്ഡ് കോഴ്സ്, ടിസിഎസ് ഇയോണ്‍ റിമോട്ട് അസസ്മെന്‍റ്, റിമോട്ട് ഇന്‍റേണ്‍ഷിപ്പ് എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ക്കായി ഒട്ടേറെ പങ്കാളിത്ത പരിപാടികളും നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button