Latest NewsNewsIndia

യുപി നിക്ഷേപക ഉച്ചകോടി 2023: പദ്ധതികളുമായി റിലയൻസ്, ടാറ്റ, ബിർള എന്നിവർ: ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം

ലക്നൗ: അടുത്ത നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി ഉത്തർപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റ് 2023ൽ വ്യക്തമാക്കി. ഈ നിക്ഷേപം ഒരു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അംബാനിയുടെ റിലയൻസ് യുപിയിൽ 10 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷി സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതിയായിരിക്കും ഇത്. യുപിയിലെ ബയോ ഗ്യാസ് എനർജി ബിസിനസിലേക്കുള്ള പ്രവേശനവും അദ്ദേഹം പ്രഖ്യാപിച്ചു.

വൻകിടക്കാരുടെ നികുതി പിരിക്കാതെ മുഖ്യമന്ത്രി പാവങ്ങളെ ദ്രോഹിക്കുന്നു: കെ സുരേന്ദ്രൻ

ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള യുപിയിൽ സിമന്റ്, ലോഹം, ധനകാര്യ സേവനങ്ങൾ, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ 25,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ‘നിവേശ് മിത്ര’യെ അദ്ദേഹം പ്രശംസിച്ചു.

യുപിയിലെ മെച്ചപ്പെട്ട ക്രമസമാധാന നിലയെയും സംസ്ഥാനത്തെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളെയും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പ്രശംസിച്ചു. യുപിയിൽ ടാറ്റ ഗ്രൂപ്പിന് 50,000ത്തിലധികം ജീവനക്കാരുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യുപിയിൽ ഗ്രൂപ്പ് വൻ വിപുലീകരണം നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. ടാറ്റ കൺസൾട്ടൻസി സർവീസസ് വഴി നോയിഡയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button