Latest NewsNewsIndia

സീരിയല്‍ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി: രണ്ട് ദിവസം മുൻപ് തൂങ്ങിമരിച്ചതാകാമെന്ന് നിഗമനം

മുംബൈ: സീരിയൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. 44 കാരനായ സമീര്‍ ശര്‍മ്മയാണ് ആത്മഹത്യ ചെയ്തത്. വീടിന്റെ അടുക്കളയുടെ സീലിംഗില്‍ തൂങ്ങിമരിച്ച മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുംബൈയിലെ വെസ്റ്റ് മലാഡിലെ നേഹ സിഎച്ച്‌എസ് ബില്‍ഡിംഗിലെ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. ബുധനാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെടുക്കുന്നത്. രണ്ട് ദിവസം മുൻപ് തൂങ്ങി മരിച്ചതാകാമെന്നാണ് സംശയം. അപ്പാര്‍ട്ട്മെന്റിന്റെ സീലിങ്ങില്‍ മൃതദേഹം തൂങ്ങിക്കിടക്കുന്നതായി വാച്ച്‌മാനാണ് കണ്ടത്. തുടര്‍ന്ന് ബില്‍ഡിംഗ് സൂപ്പര്‍വൈസറെ വിവരമറിയിക്കുകയായിരുന്നു. ഇയാളാണ് വിവരം പോലീസിനെ അറിയിച്ചത്.

Read also: സൗദിയില്‍ കൊവിഡ് മുക്തനായ മലയാളി യുവാവ് മരിച്ചു

സ്റ്റാര്‍ പ്ലസിലെ ‘യേ റിഷ്തേ ഹേ പ്യാര്‍ കി’ എന്ന പ്രമുഖ പരമ്പരയിലെ കുഹുവിന്റെ പിതാവായി വേഷമിട്ടിരുന്നയാളാണ് സമീര്‍. ഇതിന് പുറമെ കഹാനി ഘര്‍ ഘര്‍ കി, ക്യൂകി സാസ് ഭി കഭി ബഹു തി, ജ്യോതി, ഇസ് പ്യാര്‍ കോ ക്യാ നാം ദു, എന്നീ പ്രമുഖ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button