COVID 19KeralaNattuvarthaLatest NewsNews

ചാലിപ്പുഴ നിറഞ്ഞൊഴുകുന്നു; സമീപവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

ചെമ്പുകടവ് ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.

ചെമ്പുകടവ്: കനത്ത മഴയെത്തുടര്‍ന്ന് ചാലിപ്പുഴ നിറഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ പ്രദേശത്തുള്ള കുടുബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചാലിപ്പുഴയുടെ സമീപത്തുള്ള വെണ്ടേക്കുംപൊയില്‍ പട്ടികവര്‍ഗ്ഗ കോളനിയിലെ 29 വീട്ടുകാരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇതേതുടര്‍ന്ന് കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.

കുട്ടികളടക്കം 80 പേര്‍ ക്യംപിലുണ്ട്. കോളനിയില്‍ 31 വീടുകളാണ് ഉള്ളത്. ചാലിപ്പുഴയില്‍ ഇപ്പോഴും ശക്തമായ മലവെള്ളപ്പാച്ചിലാണ.് ചെമ്പുകടവ്, പറപ്പറ്റ പാലങ്ങള്‍ക്ക് മുകളില്‍ വെള്ളം കയറി. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button