KeralaLatest NewsNews

രണ്ടാഴ്ചക്കുള്ളിൽ അച്ഛനാവുമായിരുന്ന സഹ പൈലറ്റിന്റേത് കണ്ണീര്‍ ലാൻഡിങ്ങ്

കോഴിക്കോട് : മൂന്ന് മാസങ്ങൾക്കു മുൻപ് നിറഞ്ഞ ആരവങ്ങള്‍ക്ക് നടുവിലേക്ക് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ക്യാപ്റ്റൻ അഖിലേഷ് കുമാർ പറന്നിറങ്ങിയിരുന്നു അതേ കരിപ്പൂർ വിമാനത്താവളത്തിൽ, അതേ റൺവേയിൽ. . അഖിലേഷ് അടക്കമുള്ള എയര്‍ ഇന്ത്യ സംഘത്തെ അന്ന് കയ്യടികളോടെയാണ് കരിപ്പൂര്‍ സ്വീകരിച്ചത്. മെയ് 8നായിരുന്നു അത്. പക്ഷേ ഇന്നലെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്നും കരിപ്പൂരിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര മരണത്തിലേക്കായി.

 

രണ്ടാഴ്ചക്കുള്ളിൽ അച്ഛനാവുമായിരുന്നു അഖിലേഷ് കൺമണിയെ ഒരുനോക്ക് കാണാൻ പോലുമാകാതെയാണ് കണ്ണീരോർമയായി മാറിയത്. 32 വയസ്സുകാരനായ അഖിലേഷ് 2017ലാണ് എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്. 2017ലായിരുന്നു വിവാഹവും. ഉത്തർപ്രദേശിലെ മഥുര സ്വദേശിയാണ്. ലോക്ക്ഡൗണിന് മുൻപാണ് അഖിലേഷ് അവസാനമായി വീട്ടിൽ വന്നതെന്ന് ബന്ധു പറയുന്നു. 15-17 ദിവസത്തിനുള്ളിൽ ഭാര്യ കുഞ്ഞിന് ജന്മം നൽകാനിരിക്കെയാണ് കുടുംബത്തിന് തീരാവേദനയായി അഖിലേഷിന്റെ വിയോ​ഗം. രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട് അഖിലേഷിന്.

 

ദുബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള ആദ്യ വന്ദേഭാരത് യാത്രയിൽ ഒപ്പമുണ്ടായിരുന്ന ക്യാപ്റ്റൻ മൈക്കേൽ സൽദാന വളരെ ആത്മാർഥതയുള്ള പൈലറ്റ് എന്നാണ് അഖിലേഷിനെ കുറിച്ച് പറഞ്ഞത്. ജൂനിയറായിരുന്നു അഖിലേഷ്. പക്ഷേ വിമാനത്തെ കുറിച്ചും പറക്കലിനെ കുറിച്ചും തികഞ്ഞ ധാരണ അഖിലേഷിനുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകൾ കാരണം തങ്ങൾക്ക് അന്ന് അധികം സംസാരിക്കാൻ കഴിഞ്ഞില്ലെന്നും ക്യാപ്റ്റൻ മൈക്കേൽ പറഞ്ഞു.പ്രിയപ്പെട്ടവർ അഖിൽ എന്ന് വിളിക്കുന്ന അഖിലേഷ് വിമാനവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾ വളരെ ശ്രദ്ധയോടെ പഠിച്ചിരുന്നുവെന്ന് മറ്റ് പൈലറ്റുമാർ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button