Latest NewsKeralaNews

ശക്തമായ മഴ; മലമ്പുഴ ഡാം നാളെ തുറന്നേക്കും

പാലക്കാട് : സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പാലക്കാട് മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.

ഇതോടെ ഡാമിലേക്ക് ജലത്തിന്റെ നീരൊഴുക്ക് കൂടിയിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് നാളെ നിയന്ത്രിതമായ അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button